Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബജറ്റ് കാർ...

ബജറ്റ് കാർ റെന്റൽസിന്റെ ഏഴാമത്തെ ശാഖ ജുഫൈറിൽ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
ബജറ്റ് കാർ റെന്റൽസിന്റെ ഏഴാമത്തെ ശാഖ ജുഫൈറിൽ പ്രവർത്തനമാരംഭിച്ചു
cancel
camera_alt

ബജറ്റ് കാർ റെന്റൽസ്, ജുഫൈറിൽ ആരംഭിച്ച ഷോറൂമിന്‍റെ ഉദ്ഘാടന വേളയിൽനിന്ന്

മനാമ: ബഹ്‌റൈനിലെ ഗതാഗത മേഖലയിൽ 1982 മുതൽ വിശ്വസ്ത സേവനം നൽകുന്ന ബജറ്റ് കാർ റെന്റൽസ്, ജുഫൈറിൽ തങ്ങളുടെ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ഏഴാമത്തെ ശാഖയാണ് ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ജുഫൈറിൽ പ്രവർത്തനമാരംഭിച്ചത്.

ബജറ്റ് കാർ റെന്റൽസ് ബഹ്‌റൈൻ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ മുഹമ്മദ് ആദിൽ ഫഖ്റൂ പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു.

കമ്പനി കൺട്രി മാനേജർ ചിന്തന ഫെർണാണ്ടോ, ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അബ്ദുല്ല യൂസഫ് ഫഖ്റൂ ഗ്രൂപ്പിന്റെ ഭാഗമായ ബജറ്റ് കാർ റെന്റൽസ് നാല് പതിറ്റാണ്ടിലേറെയായി ഗുണനിലവാരമുള്ള സേവനങ്ങളിലൂടെയാണ് ഉപഭോക്താക്കളുടെ വിശ്വാസം ആർജ്ജിച്ചത്. 44 വർഷമായി ബഹ്‌റൈൻ നിവാസികൾക്ക് വിശ്വസനീയമായ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഉദ്ഘാടന വേളയിൽ മുഹമ്മദ് ആദിൽ ഫഖ്റൂ പറഞ്ഞു. ജുഫൈർ പോലുള്ള തിരക്കേറിയ മേഖലയിൽ സാന്നിധ്യം ഉറപ്പിക്കുന്നതിലൂടെ ബിസിനസ് ആവശ്യങ്ങൾക്കും വിനോദയാത്രകൾക്കുമായി എത്തുന്നവർക്ക് കൂടുതൽ മികച്ച അനുഭവം നൽകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പുതിയ ശാഖ ഇപ്പോൾ പൂർണ്ണമായും പ്രവർത്തനസജ്ജമാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Budget Car Rentals' seventh branch opens in Juffair
Next Story