ബി.എസ്.സി.ബി വിന്റർ കപ്പ് സീസൺ 3; മലബാർ എഫ്.സി ചാമ്പ്യൻമാർ
text_fieldsബി.എസ്.സി.ബി വിന്റർ കപ്പ് സീസൺ 3 വിജയികളായ മലബാർ എഫ്.സി
മനാമ: ബ്രദേഴ്സ് സോക്കർ ക്ലബ് ബഹ്റൈൻ നടത്തിയ ഫുട്ബാൾ ടൂർണമെന്റിൽ ബഹ്റൈൻ പ്രതിഭ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് മലബാർ എഫ്.സി കിരീടം ചൂടി. എട്ട് ടീമുകൾ പങ്കെടുത്ത, മൂന്ന് ദിവസമായി നടന്ന ആവേശകരമായ ടൂർണമെന്റിൽ കേരള യുനൈറ്റ് എഫ്.സി മൂന്നാം സ്ഥാനവും മറീന എഫ്.സി നാലാം സ്ഥാനവും കരസ്ഥമാക്കി. ടൂർണമെന്റിലെ താരമായി പ്രതിഭ എഫ്സിയിലെ രജീഷിനെയും മികച്ച ഗോൾകീപ്പറായി മലബാർ എഫ്സിയിലെ അനീസിനെയും മികച്ച ഡിഫൻഡറായി മലബാർ എഫ്സിയിലെ മുസ്തഫയെയും തിരഞ്ഞെടുത്തു.
റണ്ണേഴ്സ്
വിജയികൾക്ക് ചാമ്പ്യൻസ് ട്രോഫി ബി.എസ്.സി.ബി സീനിയർ കോച്ച് കൃഷ്ണദാസും കബീർ മുഹമ്മദ് മാൽപ്പയും റണ്ണർ അപ് ട്രോഫി ബി.എസ്.സി.ബി ചെയർമാൻ ആഗ മുഹമ്മദ് ഷാഹിറും വിതരണം ചെയ്തു.
ബി.എസ്.സി.ബി ടീം മാനേജർ ഷനൂബ് കോട്ടക്കൽ, ടൂർണമെൻറ് കോഡിനേറ്റർ വിപിൻചാലിൽ, ക്യാപ്റ്റൻ ഷബീർ ഹൈദരാലി, ടൂർണമെന്റ് വളണ്ടിയർ ക്യാപ്റ്റൻ യാസർ മജീദ് കുന്നംകുളം, സൈദ് ആബിദ്, ജംഷീർ ബേക്കൽകുന്നിൽ, മഷൂദ്, നിഷാദ്, ജോമോൻ ജോസ്, സഫീർ, മുഹമ്മദ് റമീസ്, അർജുൻ കാണി, ആദിൽ മുബാറക്, അജ്മൽ, ബിബിൻ ജോൺസൺ, സൈനുൽ ആബിദ്, റാഷിദ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
ബഹ്റൈൻ ജിംനാസ്റ്റിക് ഫെഡറേഷൻ മുൻ വൈസ് പ്രസിഡന്റും ഗോൾഡൻ ഈഗിൾ ക്ലബ് സെക്രട്ടറി ജനറലുമായ സയിദ് ഒമ്രാൻ അൽ നജ്ദാവി ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. ഷിഹാസ് സൗദി, സഫുവാൻ അഴീക്കോട്, ഹസൻ, സയദ് ഷിബ്ലി, ഹുസൈൻ എന്നിവർ കളികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

