Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈന് നേരെയുള്ള ഇറാൻ ഡ്രോൺ വെടിവെച്ചിട്ട് ബ്രിട്ടീഷ് ടൈഫൂൺ വിമാനങ്ങൾ

text_fields
bookmark_border
ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലിയാണ് വിവരം അറിയിച്ചത്
ബഹ്‌റൈന് നേരെയുള്ള ഇറാൻ ഡ്രോൺ വെടിവെച്ചിട്ട് ബ്രിട്ടീഷ് ടൈഫൂൺ വിമാനങ്ങൾ
cancel

മനാമ: ബഹ്‌റൈന് നേരെ വന്ന ഇറാനിയൻ ഡ്രോണിനെ ബ്രിട്ടീഷ് ടൈഫൂൺ വിമാനങ്ങൾ വെടിവെച്ചിട്ടതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി. ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്‍റെ നീക്കങ്ങളെ പ്രതിരോധിക്കാൻ ബ്രിട്ടീഷ് സൈന്യം സജീവമായി രംഗത്തുണ്ടെന്നും മേഖലയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളെയും ബ്രിട്ടൻ ശക്തമായി അപലപിക്കുന്നതായും ജോൺ ഹീലി പറഞ്ഞു.

ഖത്തറിന് നേരെ വന്ന ആക്രമണങ്ങളെയും ടൈഫൂൺ വിമാനങ്ങൾ വെടിവെച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിലൂടനീളം ഇതുവരെ 500ലധികം ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും രണ്ടായിരത്തോളം ഡ്രോണുകളും ഇറാൻ പ്രയോഗിച്ചതായി ഹീലി അറിയിച്ചു. മേഖലയിൽ ബ്രിട്ടന്‍റെ ടൈഫൂൺ, എഫ്-35 യുദ്ധവിമാനങ്ങൾ, കൗണ്ടർ ഡ്രോൺ ടീമുകൾ, റഡാറുകൾ എന്നിവ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാൻ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ആണവ മോഹങ്ങൾ ഉപേക്ഷിച്ച് ചർച്ചകൾക്ക് തയ്യാറാകണമെന്നും ബ്രിട്ടൻ ആവശ്യപ്പെട്ടു. മേഖലയിലെ തങ്ങളുടെ താൽപ്പര്യങ്ങളും സഖ്യകക്ഷികളുടെ സുരക്ഷയും സംരക്ഷിക്കാൻ സൈന്യം 24 മണിക്കൂറും സജ്ജമാണെന്നും ജോൺ ഹീലി കൂട്ടിചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - British Typhoon jets shoot down Iranian drone over Bahrain
Next Story