ലുലു ഹൈപ്പർമാർക്കറ്റിൽ ബ്രിട്ടീഷ് ഭക്ഷ്യമേള
text_fieldsലുലു ജുഫൈർ മാളിൽ ആരംഭിച്ച ബ്രിട്ടീഷ് ഭക്ഷ്യമേള ബ്രിട്ടീഷ് അംബാസഡർ റോഡറിക് ഡ്രുമ്മോണ്ട് ഉദ്ഘാടനം ചെയ്തപ്പോൾ
മനാമ: ലുലു ഹൈപ്പർമാർക്കറ്റിൽ ബ്രിട്ടീഷ് ഭക്ഷ്യമേള ആരംഭിച്ചു. ക്രീമി ചീസ്, ജ്യൂസ്, ഡെസേർട്ട്, ഫ്രോസൺ ചിപ്സ്, ബിസ്കറ്റ്, ചോക്ലറ്റ് തുടങ്ങിയ ഭക്ഷ്യ വിഭവങ്ങൾ ഒരുക്കിയ മേള ജൂൺ ഒന്നുവരെ നീളും. 'ഫുഡ് ഇൗസ് ഗ്രേറ്റ്' എന്ന പേരിലുള്ള ഫെസ്റ്റിവൽ ലുലു ജുഫൈർ മാളിൽ ബ്രിട്ടീഷ് അംബാസഡർ റോഡറിക് ഡ്രുമ്മോണ്ട് ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് ഒാർഗാനിക് മിൽക്ക്, യോഗർട്സ്, ബ്രെഡ് തുടങ്ങിയവയും ലഭ്യമാണ്.
ബഹ്റൈനിലെ ലുലുവിെൻറ എട്ട് ഹൈപ്പർ മാർക്കറ്റിലും ബ്രിട്ടീഷ് ഭക്ഷ്യമേളയുണ്ട്. ജുഫൈറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ബ്രിട്ടീഷ് വാരത്തിന് തുടക്കം കുറിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. ബ്രിട്ടനിലെ പ്രശസ്ത ബ്രാൻഡുകളിൽനിന്നുള്ള ഭക്ഷ്യവിഭവങ്ങൾ മേളയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

