Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രിട്ടനുമായി സുശക്തബന്ധം –കിരീടാവകാശി

text_fields
bookmark_border
ബ്രിട്ടനുമായി സുശക്തബന്ധം –കിരീടാവകാശി
cancel

മനാമ: ബ്രിട്ടനുമായി വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന സഹകരണം ബഹ്റൈന് ഗുണകരമായതായി കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡര്‍ സൈമണ്‍ മാര്‍ട്ടിനെ റിഫ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാലത്തെ ബന്ധം മേഖലക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട്. 
വിവിധ സമാധാന പദ്ധതികളുമായി മുന്നോട്ട് പോകുന്നതിന് ബ്രിട്ടന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - britian
Next Story