Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ്രിട്ടനുമായി...

ബ്രിട്ടനുമായി തന്ത്രപരമായ സഹകരണം വ്യാപിപ്പിക്കാന്‍ താല്‍പര്യം -പ്രധാനമന്ത്രി 

text_fields
bookmark_border
ബ്രിട്ടനുമായി തന്ത്രപരമായ സഹകരണം വ്യാപിപ്പിക്കാന്‍ താല്‍പര്യം -പ്രധാനമന്ത്രി 
cancel

മനാമ: ബ്രിട്ടനുമായി തന്ത്രപരമായ സഹകരണം വ്യാപിപ്പിക്കാന്‍ ബഹ്റൈന് താല്‍പര്യമുള്ളതായി പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. ബ്രിട്ടൻ  അന്താരാഷ്ട്ര വാണിജ്യ കാര്യ സഹമന്ത്രി ലിയാം ഫോക്​സിനെ ഗുദൈബിയ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടനുമായി ബഹ്റൈനുള്ള ശക്തമായ ബന്ധം അനുസ്​മരിച്ച അദ്ദേഹം സാമ്പത്തിക, രാഷ്ട്രീയ, വാണിജ്യ മേഖലകളിലുള്ള സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്​തു.

മേഖല കൂടുതല്‍ സമാധാനം കൈവരിക്കുകയും അതുവഴി വ്യാപാര ബന്ധങ്ങള്‍ ഊര്‍ജ്ജിതമാവുന്നതിനൂം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയുടെ സമാധാനത്തിന് ബ്രിട്ട​​​െൻറ ഇടപെടലുകളും നയങ്ങളും സഹായകമാണെന്നും അദ്ദേഹം വിലയിരുത്തി.  നൂറ്റാണ്ടുകളായി ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും സഹകരണവും കൂടുതല്‍ ഉയരങ്ങളിലത്തെട്ടെയെന്നും ആശംസിച്ചു. തനിക്ക് നല്‍കിയ ഊഷ്​മള സ്വീകരണത്തിന് ലിയാം ഫോക്​സ്​ പ്രധാനമന്ത്രിക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbritianmalayalam news
News Summary - britian-bahrain-gulf news
Next Story