കെ.എം.സി.സി മദ്റസക്ക് തിളക്കമാർന്ന വിജയം
text_fields1. യാസീൻ, 2. ലിബാൻ, 3. ഹനാൻ, 4. ലമീസ്, 5. ഷക്കീൽ, 6. ഫാത്തിമ, 7. ഫാത്തിമ, 8. തൻഹ, 9. അൻഷാൻ, 10. സാമിൽ, 11. ലാമിഹ്
മനാമ: സമസ്ത പൊതുപരീക്ഷയിൽ 5, 7 ക്ലാസുകളിൽ മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്റസക്ക് തിളക്കമാർന്ന വിജയം. അഞ്ചാം ക്ലാസിൽ 13 കുട്ടികൾ പരീക്ഷയെഴുതിയതിൽ പത്ത് ഡിസ്റ്റിങ്ഷനും രണ്ട് ഫസ്റ്റ് ക്ലാസും ഏഴാം ക്ലാസിൽ ഒരു ഡിസ്റ്റിങ്ഷനും നേടി. അഞ്ചിലും ഏഴിലും 100 ശതമാനം വിദ്യാർഥികളും വിജയിച്ചു.
മികച്ച വിജയം നേടിയ വിദ്യാർഥികളെ പ്രസിഡന്റ് അഷ്റഫ് ബാങ്ക് റോഡ്, ആക്ടിങ് ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ മൂടാടി, പ്രധാനാധ്യാപകൻ എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ, മദ്റസ കൺവീനർ കെ.ടി. അബു യൂസഫ് എന്നിവർ അനുമോദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

