വിമാനത്താവളത്തിന് മിഴിവേകാൻ ബ്രയാൻ ക്ലാർക്കിന്റെ സ്റ്റെയിൻഡ് ഗ്ലാസ് ആർട്ട് വർക്കുകൾ
text_fieldsബ്രയാൻ ക്ലാർക്കിന്റെ സ്റ്റെയിൻഡ് ഗ്ലാസ് ആർട്ട്
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് മിഴിവേകാൻ സ്റ്റെയിൻഡ് ഗ്ലാസ് ആർട്ട് വർക്കുകൾ സ്ഥാപിക്കുന്നു. പ്രശസ്ത കലാകാരൻ ബ്രയാൻ ക്ലാർക്കിന്റെ ‘കോൺകോർഡിയ’ എന്ന സ്റ്റെയിൻഡ് ഗ്ലാസ് ആർട്ട് വർക്കുകളാണ് സ്ഥാപിക്കുന്നത്.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് മികച്ച ദൃശ്യാനുഭവം നൽകുക എന്ന ലക്ഷ്യത്തോടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശ പ്രകാരമാണ് പുതിയ ആർട്ട് ഗ്ലാസ് സ്ഥാപിക്കുന്നത്.
17 മീറ്റർ നീളവും 34 മീറ്റർ വീതിയുമുള്ള ആർട്ട് വർക്ക് ടെർമിനലിന്റെ ദൃശ്യ സൗന്ദര്യം വർധിപ്പിക്കുമെന്നും ഇത് യാത്രക്കാർക്ക് മികച്ച അനുഭവം നൽകുമെന്നും ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവള സി.ഇ.ഒ മുഹമ്മദ് യൂസുഫ് അൽ ബിൻഫല പറഞ്ഞു.
പൊതു ഇടങ്ങളിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിലൂടെ വിദേശ സന്ദർശകരെയടക്കം വിവധ സംസ്കാരങ്ങൽ പിന്തുടരുന്നവരെ തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ കോണുകളിൽ ബ്രയാൻ ക്ലർക്കിന്റെ സ്റ്റെയിൻഡ് ഗ്ലാസ് ആർട്ട് സ്ഥാപിച്ചിട്ടുണ്ട്. ആധുനിക സ്റ്റെയിൻ ഗ്ലാസ് കലയുടെ പിതാവെന്ന് അറിയപ്പെടുന്ന ഇദ്ദേഹം ലോക പ്രശസ്തി നേടിയ ചിത്രകാരനും ആർക്കിടെക്ചറൽ ആർട്ടിസ്റ്റുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

