സ്തനാർബുദ പരിശോധനയും പഠന ക്ലാസും 25ന്
text_fieldsമനാമ: വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ അൽ ഹിലാൽ ഗ്രൂപ്പുമായി ചേർന്ന് 25ന് രാവിലെ ഒമ്പത് മുതൽ അൽ ഹിലാൽ സിത്ര ബ്രാഞ്ചിൽവെച്ച് സ്തനാർബുദ പരിശോധനയും ബോധവത്കരണ പഠന ക്ലാസും നടത്തും. സ്ത്രീകളുടെ ഇടയിൽ ഏറ്റവുമധികം കണ്ടുവരുന്നതും എന്നാൽ, കൃത്യസമയത്ത് കണ്ടുപിടിച്ചാൽ പൂർണമായും ചികിത്സിച്ചു ഭേദമാക്കാവുന്നതുമാണ് സ്തനാർബുദം.
ഇതിനോടൊപ്പം സൗജന്യമായി ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ക്രിയാറ്റിൻ യൂറിക് ആസിഡ് എന്നിവയും പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക്: അനുഷ്മ -3806 4503, ആയിഷ- ശില്പ 3421 2752.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

