Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്തനാർബുദ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
സ്തനാർബുദ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt


സ്തനാർബുദ ബോധവത്കരണ ക്യാമ്പിൽ പങ്കെടുത്തവർ


മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐ.സി.ആർ.എഫ് ബഹ്‌റൈൻ) അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച്, വീട്ടുജോലിക്കാരായ സ്ത്രീകൾക്കായി സ്തനാർബുദ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. മനാമയിലെ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽ നടന്ന പരിപാടിയിൽ തൊണ്ണൂറോളം വീട്ടുജോലിക്കാർ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും പ്രമേഹം, രക്തസമ്മർദ്ദം എന്നിവ പരിശോധിക്കുന്നതിനൊപ്പം ശാരീരിക പരിശോധനയും ഡോക്ടറുടെ സേവനവും ലഭ്യമാക്കി.

രോഗം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. ലക്ഷ്മി ഗോവിന്ദ് സംസാരിക്കുകയും, സ്വയം പരിശോധനയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സുമാരായ മറിയമ്മ കോശി, ശാന്തി തെരേസ നോറോണ, ബിനി ബോബിൻ തോമസ്, നീന റേച്ചൽ എന്നിവർ ആവശ്യമായ സഹായങ്ങൾ നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് ആവശ്യമായ തുടർപരിശോധനകൾ (അൾട്രാസൗണ്ട്/മാമോഗ്രാം ഉൾപ്പെടെ) അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ സൗജന്യമായി ചെയ്യുന്നതാണ്.

വിമൻസ് ഫോറം അംഗങ്ങളായ ശ്യാമള, നിമ്മി റോഷൻ, അനു ജോസ്, അൽത്തിയ ഡിസൂസ, ആരതി അഗർവാൾ, സൃഷ്ടി ജെയിൻ, സാന്ദ്ര പാലന്ന, രുചി ചക്രവർത്തി, പാപിയ ഗുഹ, ജെറുഷ, സിസിലിയ എ. കുരീത്തറ, രാജേശ്വരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ICRF Bahrain Health Camp 2026
Next Story