സ്തനാർബുദ ബോധവത്കരണ ക്യാമ്പ്
text_fieldsആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച സ്തനാർബുദ ബോധവത്കരണ ക്യാമ്പ്
മനാമ: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ, സ്തനാർബുദ ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായി ഉമ്മുൽ ഹസം കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി ചേർന്ന് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. സ്തനാർബുദത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റുക, നേരത്തേയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നിവയായിരുന്നു ബോധവത്കരണ പരിപാടിയുടെ പ്രധാന ലക്ഷ്യം. ചടങ്ങിൽ സ്പെഷലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ. കൃഷ്ണപ്രിയ ബോധവത്കരണ ക്ലാസുകൾ നയിച്ചു.
ക്യാമ്പിൽ അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടെ നിരവധി വനിതകളും കുട്ടികളും പങ്കാളികളായി. അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
സമൂഹത്തിന്റെ ആരോഗ്യപരമായ കാര്യങ്ങളിൽ സംഘടന എപ്പോഴും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

