Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2026 11:21 AM IST Updated On
date_range 25 Jun 2026 11:21 AM ISTബഹ്‌റൈനിൽ ആവേശം വിതറി ബ്രസീൽ-അർജന്റീന ഫാൻസ് മാച്ച്; അർജന്റീന ആരാധകർക്ക് ജയം
text_fieldsbookmark_border
camera_alt
സൗഹൃദ മത്സരത്തിൽ പങ്കെടുത്തവർ
മനാമ: ബഹ്‌റൈനിൽ നടന്ന ബ്രസീൽ-അർജന്റീന ആരാധകരുടെ ഫാൻസ് മാച്ച് സമാപിച്ചു. 10ഒ ക്ലോക്ക് വാരിയേഴ്സ് എഫ്.സി സംഘടിപ്പിച്ച മത്സരത്തിൽ 4-3 എന്ന സ്‌കോറിന് അർജന്റീന ആരാധകർ വിജയം നേടി. കമീസിലെ എസി മിലാൻ ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ അർജന്റീനയ്ക്ക് വേണ്ടി സജീഷ് ആർ.പി, മുജീബ് റഹ്മാൻ, അൻസാർ താഴ, അനന്തകൃഷ്ണ എന്നിവർ ഗോളുകൾ നേടി.
ബ്രസീലിനായി ജിതിൻ, അർജുൻ, ഷഹീൻ എന്നിവരും ഗോൾ കണ്ടെത്തി. മത്സരത്തിലെ മികച്ച കളിക്കാരനായി ദീക്ഷിത് കൃഷ്ണയെ തിരഞ്ഞെടുത്തു. ആരാധകർ തമ്മിലുള്ള സൗഹൃദം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ കായിക പരിപാടി വൻ വിജയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

