ബ്രേവ് സി.എഫിന് മിഡിലീസ്റ്റിൽ പ്രചാരമേറുന്നു
text_fieldsബഹ്റൈന്റെ ഹംസ കൂഹേജി മത്സരരംഗത്ത്
മനാമ: മേഖലയിലെ പോരാട്ട സ്പോർട്സിന്റെ പ്രധാന ശക്തിയായ ബ്രേവ് സി.എഫിന്റെ പ്രധാന ഇവന്റ് ഡിസംബറിൽ ബഹ്റൈനിൽ നടക്കും. മേഖലയിൽ ബ്രേവ് സി.എഫിന് പ്രചാരമേറുകയാണ്. മിഡിലീ സ്റ്റ്, നോർത്ത് ആഫ്രിക്ക ഉൾപ്പെട്ട (എം.ഇ.എൻ.എ) മേഖലയിൽ ഈ ആയോധനകലയിലെ മത്സരങ്ങൾ വർഷങ്ങളായി ബ്രേവ് കോമ്പാറ്റ് ഫെഡറേഷന്റെ മാർഗനിർദേശത്തിന് കീഴിൽ ഏകോപിക്കപ്പെട്ടിട്ടുണ്ട്. നവംബറിൽ ദുബൈയിൽ ഇവന്റ് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
എം.ഇ.എൻ.എ മേഖലയിൽ ഇതുവരെ 32 പരിപാടികൾ ബ്രേവ് കോമ്പാറ്റ് ഫെഡറേഷൻ സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതൽ മൽസരങ്ങൾ എന്നതിനപ്പുറം, ഈ മേഖലയിലെ കായികരംഗം വളർത്തുന്നതിനുള്ള ശ്രമങ്ങളിലാണ് അസോസിയേഷൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. താരങ്ങളെ ലോകമെമ്പാടും മത്സരിക്കാൻ വേദിയൊരുക്കുക വഴി സ്പോർട്സ് ഇനമെന്ന തലത്തിൽ കൂടുതൽ പ്രചാരം നേടിയെടുക്കുകയാണ് ലക്ഷ്യം. അറബ് ഇതിഹാസങ്ങളായ ജറാഹ് അൽ-സിലാവി, മുഹമ്മദ് ഫഖ്രെദ്ദീൻ, ഹംസ കൂഹേജി, അബ്ദുൽ-കരീം അൽ-സെൽവാദി തുടങ്ങി നിരവധി പേർ ബ്രേവ് കോമ്പാറ്റ് ഫെഡറേഷനിലൂടെ ആഗോളതലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. മത്സരങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.bravecf.com ൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

