ബൂട്ട് ക്യാമ്പ് 2.0 സംഘടിപ്പിച്ചു
text_fieldsആർ.എസ്.സി റഫ സോൺ ടീം വിസ്ഡത്തിന്റെ ആഭിമുഖ്യത്തിൽ മൽകിയ ബീച്ചിൽ സംഘടിപ്പിച്ച ബൂട്ട് ക്യാമ്പ്
മനാമ: ബഹ്റൈൻ കായിക ദിനാചരണത്തിന്റെ ഭാഗമായി ആർ.എസ്.സി റഫാ സോൺ ടീം വിസ്ഡത്തിന്റെ ആഭിമുഖ്യത്തിൽ മൽകിയ ബീച്ചിൽ ബൂട്ട് ക്യാമ്പ് 2.0 സംഘടിപ്പിച്ചു. നിത്യജീവിതത്തിൽ പകർത്തേണ്ട വ്യായാമ പരിശീലനം, സൗഹൃദ ഫുട്ബാൾ മത്സരം, ഹാപിനസ് ഗാതെറിങ്, നീന്തൽ എന്നിവ ക്യാമ്പിൽ നടന്നു. റിഫ സോണിലെ വിവിധ മേഖലകളിൽനിന്നുള്ള യുവാക്കൾ ക്യാമ്പിൽ പങ്കെടുത്തു.
പ്രവാസ ലോകത്തെ ഹൃദയസ്തംഭനം മൂലമുള്ള മരണങ്ങൾ, ആത്മഹത്യ പ്രവണത, ജീവിതശൈലീരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ ജീവിതശൈലിയിലും കാഴ്ചപ്പാടിലും എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരണമെന്നതിനെക്കുറിച്ച് ഷബീർ വടക്കാഞ്ചേരിയും ശിഹാബ് പരപ്പയും സംസാരിച്ചു. ആർ.എസ്.സി ബഹ്റൈൻ നാഷനൽ ചെയർമാൻ മുനീർ സഖാഫി, സെക്രട്ടറി അഷ്റഫ് മങ്കര, ഡോ. നൗഫൽ പയ്യോളി എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.