Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫൈ​സ​ർ, ആ​സ്​​ട്രാ...

ഫൈ​സ​ർ, ആ​സ്​​ട്രാ സെ​ന​ക വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ച​വ​ർ​ക്കും ബൂ​സ്​​റ്റ​ർ ഡോ​സ്​

text_fields
bookmark_border
ഫൈ​സ​ർ, ആ​സ്​​ട്രാ സെ​ന​ക വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ച​വ​ർ​ക്കും ബൂ​സ്​​റ്റ​ർ ഡോ​സ്​
cancel

മ​നാ​മ: ഫൈ​സ​ർ, ആ​സ്​​ട്ര സെ​ന​ക എ​ന്നീ വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ച 60 ക​ഴി​ഞ്ഞ​വ​ർ​ക്കും പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​ർ​ക്കും ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കു​ന്ന​തി​ന​നു​മ​തി.

ഇൗ ​വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ച്​ ആ​റു​ മാ​സം ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കാ​നാ​ണ്​​ കോ​വി​ഡ്​ പ്ര​തി​രോ​ധ മെ​ഡി​ക്ക​ൽ സ​മി​തി അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

ഫൈ​സ​ർ -ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​നോ നേ​ര​ത്തെ​യെ​ടു​ത്ത വാ​ക്​​സി​നോ ബൂ​സ്​​റ്റ​ർ ഡോ​സാ​യി സ്വീ​ക​രി​ക്കാം.

ബൂ​സ്​​റ്റ​ർ ഡോ​സ്​ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്നു എ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തീ​രു​മാ​നം. ഒ​ക്​​ടോ​ബ​ർ ഒ​ന്നു​ മു​ത​ൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​​ക്കേ​ണ്ട​വ​രു​ടെ ബി​വെ​യ​ർ ആ​പ്പി​ൽ ഗ്രീ​ൻ ഷീ​ൽ​ഡി​ന്​ പ​ക​രം യെ​ല്ലോ ഷീ​ൽ​ഡാ​ണു​ണ്ടാ​വു​ക. ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ച്ചാ​ൽ പ​ച്ച​യാ​കും.

ബൂ​സ്​​റ്റ​ർ ഡോ​സി​നു​ള്ള ര​ജി​സ്​​​ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​തു​ സം​ബ​ന്ധി​ച്ച്​ ഉ​ട​ൻ അ​റി​യി​പ്പു​ണ്ടാ​കും. healthalert.gov.bh എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി​യും​ ബി​വെ​യ​ർ ആ​പ്​ വ​ഴി​യും ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

മ​റ്റ്​ രോ​ഗ​ങ്ങ​ളു​ള്ള​വ​രും പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​രു​മാ​യ മൂ​ന്നു മു​ത​ൽ 11 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക്​ സി​നോ​ഫാം വാ​ക്​​സി​ൻ ന​ൽ​കാ​നും മെ​ഡി​ക്ക​ൽ ടാ​സ്​​ക്​​ഫോ​ഴ്​​സ്​ തീ​രു​മാ​നി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റ്​ വ​ഴി​യും ബി ​അ​വെ​യ​ർ ആ​പ്​​ വ​ഴി​യും കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. 12 മു​ത​ൽ 17 വ​രെ പ്രാ​യ​ക്കാ​ർ​ക്ക്​ നി​ല​വി​ൽ ന​ൽ​കി​വ​രു​ന്ന ഫൈ​സ​ർ വാ​ക്​​സി​നു​ പു​റ​മേ സി​നോ​ഫാം വാ​ക്​​സി​നും ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PfizervaccinesAstraZeneca
News Summary - Booster for those who have received Pfizer and AstraZeneca vaccines Dr.
Next Story