Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപുസ്​തക...

പുസ്​തക വിതരണം: ഇന്ത്യൻ സ്‌കൂളും ഗൾഫ്​ മാധ്യമവും കൈകോർക്കുന്നു 

text_fields
bookmark_border
പുസ്​തക വിതരണം: ഇന്ത്യൻ സ്‌കൂളും ഗൾഫ്​ മാധ്യമവും കൈകോർക്കുന്നു 
cancel
camera_alt????????? ??????????? ????????????????? ????????? ????????????????

മ​നാ​മ: കോ​വി​ഡ്​ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പാ​ഠ​പു​സ്​​ത​ക​ങ്ങ​ൾ ഉ​ട​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​ൻ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ന​ട​പ​ടി സ്വീ​ക​രി​ച്ചു. എ​ൽ.​കെ.​ജി മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ഠ​പു​സ്​​ത​ക​ങ്ങ​ൾ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ക​യെ​ന്ന ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​ത്തി​നാ​ണ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ തു​ട​ക്ക​മി​ടു​ന്ന​തെ​ന്ന് സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ അ​റി​യി​ച്ചു.മു​ഴു​വ​ൻ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്കും ഓ​ർ​ഡ​ർ ന​ൽ​കി​യ​വ​ർ​ക്കു​ള്ള വി​ത​ര​ണ​മാ​ണ് ആ​ദ്യം തു​ട​ങ്ങു​ന്ന​തെ​ങ്കി​ലും ഭാ​ഗി​ക​മാ​യി പു​സ്​​ത​ക​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കും വി​ത​ര​ണം ക്ര​മീ​ക​രി​ക്കും. ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ വി​ത​ര​ണ വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.12,500 വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ഇ​ന്ത്യ​ൻ സ്‌​കൂ​ളി​​െൻറ ഇ​സ ടൗ​ൺ, റി​ഫ കാ​മ്പ​സു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പു​സ്​​ത​ക​ങ്ങ​ൾ​ക്ക്​ യ​ഥാ​സ​മ​യം ഓ​ർ​ഡ​ർ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ചി​ല പു​സ്ത​ക​ങ്ങ​ൾ കോ​വി​ഡ് ലോ​ക്ഡൗ​ൺ കാ​ര​ണം ഇ​പ്പോ​ഴും മും​ബൈ​യി​ലും ദു​ബൈ​യി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ കാ​ത്തു​കി​ട​പ്പാ​ണ്.

മാ​ർ​ച്ച് 31ന്​ ​എ​ത്തേ​ണ്ടി​യി​രു​ന്ന പു​സ്​​ത​ക​ങ്ങ​ളി​ൽ ചി​ല​താ​ണ് ഇ​ങ്ങ​നെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ സി.​ബി.​എ​സ്.​ഇ പ​ത്തും പ​ന്ത്ര​ണ്ടും ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ടാ​ണ് പു​സ്​​ത​ക വി​ത​ര​ണം ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്​​ച​കൊ​ണ്ട് എ​ല്ലാ ക്ലാ​സു​ക​ളി​ലെ​യും പു​സ്​​ത​ക വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് സ്‌​കൂ​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​റ്റു​ചി​ല വി​ത​ര​ണ ഏ​ജ​ൻ​സി​ക​ളും സ​ഹാ​യം ന​ൽ​കും. പു​സ്​​ത​ക​ങ്ങ​ൾ കൂ​ടാ​തെ സ്​​റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കും. വി​ത​ര​ണ​ത്തി​നു​ള്ള പു​സ്​​ത​ക​ങ്ങ​ൾ  ത​രം​തി​രി​ച്ച്​ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​​െൻറ ഇ​സ ടൗ​ൺ, റി​ഫ കാ​മ്പ​സു​ക​ളി​ലാ​ണ്​ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.
ഈ ​അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ചി​ല ക്ലാ​സു​ക​ളി​ലെ പാ​ഠ​പു​സ്​​ത​ക​ങ്ങ​ൾ മാ​റി​യി​ട്ടു​ണ്ട്. പു​സ്​​ത​ക​ങ്ങ​ളു​ടെ സോ​ഫ്റ്റ് കോ​പ്പി എ​ൻ.​സി.​ഇ.​ആ​ർ.​ടി വെ​ബ്‌​സൈ​റ്റി​ലും ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പാ​ര​ൻ​റ്​​സ്​ പോ​ർ​ട്ട​ലി​ലും ല​ഭ്യ​മാ​ണ്. ഇ​തി​ന​കം മൈ​ക്രോ​സോ​ഫ്റ്റ്​​ ടീം​സ് ആ​പ് ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന്​ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി പ​റ​ഞ്ഞു.

ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പാ​ഠ​പു​സ്​​ത​ക​ങ്ങ​ളു​ടെ പ്ര​സ​ക്ത​മാ​യ ഭാ​ഗ​ങ്ങ​ൾ ന​ൽ​കി​യാ​ണ് അ​ധ്യ​യ​നം ന​ട​ത്തു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും സ്‌​കൂ​ൾ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ പാ​ര​ൻ​റ്​​സ്​ പോ​ർ​ട്ട​ലി​ലൂ​ടെ യ​ഥാ​സ​മ​യം ര​ക്ഷി​താ​ക്ക​ൾ​ക്ക് ന​ൽ​കു​മെ​ന്നും ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, റി​ഫ കാ​മ്പ​സ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booksindian schoolgulf news
News Summary - books-indian school-bahrain-gulf news
Next Story