കെ.എം.സി.സി ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി
text_fieldsഐ.പി.എച്ച് പുറത്തിറക്കിയ ഇസ്‌ലാമിക വിജ്ഞാന കോശത്തിന്റെ ഒരു സെറ്റ് ഇ.ടി. മുഹമ്മദ്
ബഷീർ എം.പിക്ക് ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡന്‍റ് സഈദ് റമദാൻ നദ്‌വി കൈമാറുന്നു
മനാമ: പുതുതായി ആരംഭിച്ച കെ.എം.സി.സി ലൈബ്രറിയിലേക്ക് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പുസ്തകങ്ങൾ നൽകി. ഐ.പി.എച്ച് പുറത്തിറക്കിയ ഇസ്‌ലാമിക വിജ്ഞാന കോശത്തിന്റെ ഒരു സെറ്റ് പാർലമെന്‍റ് അംഗം ഇ.ടി. മുഹമ്മദ് ബഷീറിന് ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡന്‍റ് സഈദ് റമദാൻ നദ്‌വി കൈമാറി.
12 വാല്യങ്ങളുള്ള വിജ്ഞാന കോശം ഇതിനകം നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
ചടങ്ങിൽ കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, കെ.എം.സി.സി നേതാക്കളായ ഫൈസൽ വില്യാപ്പള്ളി, ഗഫൂർ കയ്പ്പമംഗലം, റഫീഖ് തോട്ടക്കര, കെ.പി. മുസ്തഫ, ഫ്രൻഡ്സ് ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ, എക്സി. അംഗങ്ങളായ സമീർ ഹസൻ, സക്കീർ പൂപ്പലം, അബ്ദുൽ ഹഖ്, മുഹമ്മദ് ഷാജി, പി.പി. ജാസിർ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

