വായനയുടെ ഉത്സവാഘോഷം നാളെ മുതൽ കേരളീയ സമാജത്തിൽ
text_fieldsമനാമ: വായനയുടെ ഉത്സവപ്പറമ്പ് ഒരുക്കിക്കൊണ്ട് ദശദിന പുസ്തകോത്സവത്തിന് നാളെ ബഹ്റൈൻ കേരളീയ സമാജത്തി ൽ തുടക്കമാകും. മേളയുടെ ഒൗപചാരിക ഉദ്ഘാടനം വ്യാഴാഴ്ച നടൻ പ്രകാശ്രാജ് നിർവ്വഹിക്കും. എൻ.എസ്. മാധവൻ, കെ.ജി. ശങ്ക രപിള്ള , കെ.വി. മോഹൻ കുമാർ , ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയയായ മീനാക്ഷി ലേഖി, ഡോ ബാല ശങ്കർ, നമ്പി നാരായണൻ തുടങ്ങിയവർ സാഹിത്യോത്സവത്തിൽ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും.
ഇത്തവണത്തെ പുസ്തകോത്സവത്തിൽ കൊച്ചിൻ ബിനാലെയുടെ ഒരു മിനിപ്പതിപ്പ് സംഘടിപ്പിച്ചിട്ടുണ്ട്. അതിനായുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണന്ന് സമാജം എൻറർടെയിൻമെൻറ് സെക്രട്ടറി ഹരീഷ് മേനോൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. കുട്ടികൾക്ക് പ്രത്യേക പ്ലേ കോർണറും ഒരുക്കിയിട്ടുണ്ട്. മീനാക്ഷി ലേഖി, ഡോ ബാല ശങ്കർ, നമ്പി നാരായണൻ തുടങ്ങിയവർ സാഹിത്യോത്സവത്തിൽ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും.
ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തക പ്രദർശനത്തിനു പുറമേ കുട്ടികളുടെ വിനോദത്തിനും വിജ്ഞാനത്തിനും വകനൽക്കുന്ന കാർണിവെൽ, ചിത്ര പ്രദർശനങ്ങൾ, ആർട്ട് ഇൻസ്റ്റലേഷൻസ്, ഫോട്ടോ പ്രദർശനങ്ങൾ, നാടൻ കലകൾ, കാവ്യസന്ധ്യകൾ, സംഗീത സദസ്, സാഹിത്യ ക്യാമ്പ് എന്നിങ്ങനെ വർണ്ണാഭമായ കലാസാംസ്കാരിക പരിപാടികളോടെയാണ് പുസ്തകോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. പുസ്തക ഉത്സവത്തോടനുബന്ധിച്ച് സമാജം വനിതാവേദി അംഗങ്ങളുടെ നേതൃത്വത്തിൽ ജി.സി.സി തലത്തിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട എഴുപതിൽപരം വനിതകൾ പങ്കെടുക്കുന്ന മെഗാ ചരടുപിന്നിക്കളിയുടെ അവതരണം ഡിസംബർ 14 ന് സമാജം അങ്കണത്തിൽ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
