ബഹ്റൈൻ പ്രവാസിയുടെ പുസ്തകം; ‘ഓല മേഞ്ഞ ഓർമകൾ’ പ്രകാശനം ഇന്ന്
text_fieldsമനാമ: പ്രവാസി എഴുത്തുകാരി ഉമ്മു അമ്മാറിന്റെ ‘ഓല മേഞ്ഞ ഓർമകൾ’ പുസ്തക പ്രകാശനം ഇന്ന്. കുറ്റ്യാടി പീസ് സ്ക്വയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ സാഹിത്യകാരൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ് നിർവഹിക്കും. മീഡിയവൺ എഡിറ്റർ സി. ദാവൂദ് പുസ്തകം ഏറ്റുവാങ്ങും.
കവി കെ.ടി. സൂപ്പി പുസ്തക പരിചയം നടത്തും. പുസ്തകത്തിന്റെ ആദ്യ വിൽപന കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ നടത്തും. വൈകീട്ട് നാലിന് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങ് തനിമ കോഴിക്കോട് ജില്ല സമിതിയാണ് സംഘടിപ്പിക്കുന്നത്.
ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഗൾഫ് മാധ്യമം ആട്സ് ക്ലബ് കോളത്തിലെ എഴുത്തുകാരിയുമാണ് ഉമ്മു അമ്മാർ. വിവിധ സന്ദർഭങ്ങളിൽ എഴുതിയ ഓർമക്കുറിപ്പുകളും കഥകളുമാണ് ഓല മേഞ്ഞ ഓർമകൾ എന്ന പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കവി കെ.ടി. സൂപ്പിയാണ് അവതാരിക എഴുതിയിരിക്കുന്നത്.
ഹാർമോണിയം പബ്ലിക്കയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കുറ്റ്യാടി, പാലേരി സ്വദേശിയായ ഉമ്മു അമ്മാർ ബഹ്റൈൻ പ്രവാസിയാണ്. ബഹ്റൈനിലെ വനിതാ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലെ നിറസാന്നിധ്യമായ അവർ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

