പുസ്തക പ്രകാശനം ഷാർജയിൽ നടന്നു
text_fieldsഇമിഗ്രേഷൻ ഫോറിനേഴ്സ് ആക്റ്റ് പുസ്തക പ്രകാശനത്തിൽ നിന്ന്
മനാമ: പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം രചിച്ച ഇമിഗ്രേഷൻ ഫോറീനേഴ്സ് ആക്ട് പുസ്തകപ്രകാശനം ഷാർജ ഇന്റർനാഷനൽ ബുക്ക് ഫെയറിൽ നടന്നു. ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്റ്റർ അഹമ്മദ് അൽസാബി പ്രകാശനം നിർവഹിച്ചു.
പ്രവാസി ലീഗൽ സെൽ ദുബൈ ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ ആദ്യപ്രതി ഏറ്റുവാങ്ങി. പി.എൽ.സി ഷാർജ-അജ്മാൻ ചാപ്റ്റർ അധ്യക്ഷ ഹാജിറബി വലിയകത്ത് അധ്യക്ഷത വഹിച്ചു. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രശേഖരൻ, ട്രഷറർ രാജേഷ് പിള്ളൈ, പി.എൽ.സി ഇന്റർനാഷനൽ കോഓഡിനേറ്റർ ഹാഷിം പെരുമ്പാവൂർ, പി.എൽ.സി ഷാർജ-അജ്മാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി അൽ നിഷാജ് ഷാഹുൽ തുടങ്ങിയവർ ആശംസ അർപ്പിച്ചു. ഇമിഗ്രേഷൻ ഫോറിനേഴ്സ് ആക്റ്റ് എന്ന പുസ്തകത്തിന് മുഖവുര എഴുതിയിരിക്കുന്നത് ഇന്ത്യയുടെ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയാണ്.
പ്രവാസികളുടെ നിയമശാക്തീകരണം ലക്ഷ്യമാക്കി സുരക്ഷിത കുടിയേറ്റം എന്ന പുസ്തകമുൾപ്പെടെ എട്ടോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ് അഡ്വ. ജോസ് എബ്രഹാം.
യു.എ.ഇയിലെ പ്രമുഖരായ വ്യക്തിത്വങ്ങളുടെ സാന്നിധ്യം പുസ്തകപ്രകാശനചടങ്ങിന് മാറ്റുകൂട്ടി. പ്രവാസികളെ നിയമപരമായി കൂടുതൽ ശാക്തീകരിക്കാൻ ഇതുപോലെയുള്ള പുസ്തകങ്ങളും ബോധവത്കരണ പരിപാടികളും വരുംദിവസങ്ങളിൽ കൂടുതലായി നടത്തുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

