ജനത്തിരക്കിൽ പുസ്തകോത്സവം
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ മികച്ച ജനപങ്കാ ളിത്തം. പുസ്തകങ്ങൾ കാണാനും വാങ്ങാനുമായി നൂറുകണക്കിന് ആളുകൾ എത്തി.
പുസ്തകോത്സവത്തിെൻറ രണ്ടാം ദിനത്തിൽ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉള്ള സാഹിത്യ ക്യാമ്പുകൾ നടന്നു. എഴുത്തുകാരായ കെ.ആര് മീരയും ശിഹാബുദ്ദീന് പൊയ്ത്തുംകടവും മുതിർന്നവർക്കുള്ള സാഹിത്യ ക്യാമ്പിന് നേതൃത്വം നൽകി.
വൈകീട്ട് അഞ്ചിന് ഡോ. എം.കെ. മുനീര്‍ ബഹ്റൈന്‍ മലയാളികളുമായി സംവദിച്ചു. ഐക്യം എന്ന വിഷയത്തെ അധികരിച്ച് ബി.കെ.എസ് ചിത്രകലാ ക്ലബ് സംഘടിപ്പിക്കുന്ന ചിത്രപ്രദര്‍ശനവും കുട്ടികളുടെ കവര്‍ ചിത്ര രചനാ മത്സരവും വെള്ളിയാഴ്ച നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
