Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപുസ്തക പ്രദർശനം...

പുസ്തക പ്രദർശനം സംഘടിപ്പിച്ചു

text_fields
bookmark_border
പുസ്തക പ്രദർശനം സംഘടിപ്പിച്ചു
cancel

മനാമ: സെന്റ് പോൾസ് മാർത്തോമ്മ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ലോക പുസ്തക ദിനാചരണത്തോടനുബന്ധിച്ച് സെന്റ് പോൾസ് മാർത്തോമ്മ പാരീഷ് ഹാളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. സാംസ്കാരിക-വിദ്യാഭ്യാസ പ്രാധാന്യമുള്ള ഈ പരിപാടിയിൽ യുവജന സഖ്യം സെക്രട്ടറി ലിറ്റിൻ എലിസബേത്ത് വന്നു കൂടിയവരെ സ്വാഗതം ചെയ്തു. യോഗത്തിന് റവ. അനീഷ് സാമുവൽ ജോൺ അധ്യക്ഷത പദവി അഹങ്കരിച്ചു.

തന്റെ അധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം വായനയുടെ പ്രാധാന്യം വിശദമായി പ്രതിപാദിക്കുകയും സമൂഹത്തിൽ വായനാശീലം വളർത്തുന്നതിനും ലൈബ്രറി സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും എല്ലാവരും മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. പരിപാടിയിൽ ഇടവകയുടെ മുതിർന്ന അംഗങ്ങളുടെയും യുവജനങ്ങളുടെയും സാന്നിധ്യം ഉണ്ടായിരുന്നു. യുവജന സഖ്യം ലൈബ്രേറിയൻ അനീഷ്.സി. മാത്യു വന്നു കൂടിയ ഏവർക്കും നന്ദി ആശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Book exhibition held
Next Story