പുസ്തക ചർച്ച നടത്തി
text_fieldsസീമൽ റഹ്മാൻ ഷെയ്ഖയുടെ പുസ്തക ചർച്ചയിൽ ഇ.എ. സലീം സംസാരിക്കുന്നു
മനാമ: സ്റ്റെപ്പ് ബഹ്റൈൻ കെ.സി.എയുമായി സഹകരിച്ച് പതിമൂന്നുകാരി സീമൽ റഹ്മാൻ ശൈഖ എഴുതിയ ‘പി.ഒ.വി’ എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച നടത്തി.
കെ.സി.എ ഹാളിൽ നടന്ന പരിപാടിയിൽ കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ചു. സബീന കാദർ സ്വാഗതം പറഞ്ഞു. ഇ.എ. സലീം, ശബിനി വാസുദേവ്, ഷെമിലി പി. ജോൺ, ഫിറോസ് തിരുവത്ര, ദീപ ജയചന്ദ്രൻ, ഹേമാ വിശ്വംഭരൻ, ഷഫീല യാസിർ എന്നിവർ പുസ്തകത്തിന്റെ വായനയും വീക്ഷണങ്ങളും പങ്കുവെച്ചു. പരിപാടിയുടെ ഏകോപനവും നിയന്ത്രണവും രജിത സുനിൽ നിർവഹിച്ചു. സീമൽ റഹ്മാൻ ഷെയ്ഖ മറുപടി പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

