50ാം വാർഷികത്തിൽ ബൂഅലി ഗ്രൂപ്
text_fieldsബൂഅലി ഗ്രൂപ് 50ാം വാർഷികാഘോഷത്തിൽനിന്ന്
മനാമ: ബഹ്റൈനിൽ 50 വർഷം പൂർത്തീകരിച്ച് പ്രമുഖ റസ്റ്റാറന്റ് ശൃംഖലയായ ബൂഅലി ഗ്രൂപ്. 1973ൽ ഈസാ ടൗണിൽ ഗൾഫ് ടെക്നിക്കൽ കോളജിൽ ആദ്യ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തത് തുടങ്ങിയ ബൂഅലി ഗ്രൂപ്പിന് കീഴിൽ നിലവിൽ വിവിധ ബ്രാഞ്ചുകളിലായി 250ൽപരം തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്.
ഒരുവർഷം നീളുന്ന ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ആകർഷണീയമായ ഓഫറുകൾ ഉപഭോക്താക്കൾക്ക് നൽകുമെന്ന് ഗ്രൂപ് ചെയർമാൻ എം.പി അബ്ദുറഹ്മാൻ പറഞ്ഞു. 50ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഹമീദ് ഹാജി, ഡയറക്ടർമാരായ എം.പി. അഷ്റഫ്, പി.പി. ബഷീർ, കെ.വി. മൊയ്ദു, സി.ഇ.ഒ റിയാസ് അബ്ദുറഹ്മാൻ, ജനറൽ മാനേജർ ഷിബാസ് മൊയ്തീൻ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.