വനിതകൾക്കായി ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ ശിൽപശാല ശ്രദ്ധേയമായി
text_fields‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ ശിൽപശാലയിൽ പങ്കെടുത്തവർ
മനാമ: വിമൻ അക്രോസ് ബഹ്റൈന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ആധുനിക ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ അവരെ സജ്ജരാക്കുന്നതിനുമായി സംഘടിപ്പിച്ച ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ ശിൽപശാല ശ്രദ്ധേയമായി.വ്യക്തിശുചിത്വം, സ്വയം പരിപാലനം, വ്യക്തിത്വ വികസനം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിച്ചു.
കെ.സി.എ ബഹ്റൈനുമായി സഹകരിച്ച് നടത്തിയ ഈ പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള വനിതകൾ പങ്കെടുത്തു. ഗ്രൂമിങ് സ്പെഷലിസ്റ്റും മുൻ മിസ്സിസ് യൂനിവേഴ്സ് മിഡിൽ ഈസ്റ്റ് റണ്ണറപ്പുമായിരുന്ന ടീന നെല്ലിക്കൻ, പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് സോണിയ വിനു, ചിത്രകാരിയും മോഡലുമായ ബ്ലെസ്സിന ജോർജ് എന്നിവർ അതത് വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.
പ്രവാസി വനിതകൾക്ക് മൾട്ടികൾച്ചറൽ തൊഴിൽ സാഹചര്യങ്ങളിലും സാമൂഹിക ചുറ്റുപാടുകളിലും എങ്ങനെ ഫലപ്രദമായി ഇടപെടാമെന്നും, വ്യക്തിതലത്തിലും സമൂഹതലത്തിലും പാലിക്കേണ്ട മര്യാദകളും ശൈലികളും എന്തൊക്കെയാണെന്നും ഈ ബോധവത്കരണ ക്ലാസിലൂടെ വിശദീകരിച്ചതായി വിമൺ അക്രോസ് സ്ഥാപക സുമിത്ര പ്രവീൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

