മികച്ച അറബ് ഒളിമ്പിക് ബോഡിക്കുള്ള ക്വാളിറ്റി അവാർഡ് സ്വന്തമാക്കി ബി.ഒ.സി
text_fieldsമികച്ച അറബ് ഒളിമ്പിക് ബോഡിക്കുള്ള ക്വാളിറ്റി അവാർഡ് സ്വീകരിക്കുന്ന ബി.ഒ.സി അധികൃതർ
മനാമ: കഴിഞ്ഞ വർഷത്തെ മികച്ച അറബ് ഒളിമ്പിക് ബോഡിക്കുള്ള തത്വീജ് അക്കാദമി ഫോർ എക്സലൻസ് ആൻഡ് ക്വാളിറ്റി അവാർഡ് സ്വന്തമാക്കി ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി). കൈറോയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ബി.ഒ.സിയുടെ ഓപറേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ അഹ്മദ് മുഹമ്മദ് അബ്ദുൽ ഗഫാർ അവാർഡ് സ്വീകരിച്ചു. തത്വീജ് ന്യൂസാണ് പരിപാടി സംഘടിപ്പിച്ചത്. അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ യുവജന-കായിക മന്ത്രി ഡോ. അശ്റഫ് സോബിയും നിരവധി വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു. പാരിസ് ഒളിമ്പിക്സിലേതുൾപ്പെടെ 2024ൽ ബി.ഒ.സി കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമായാണ് അവാർഡ് സമ്മാനിച്ചത്.

