ഏഷ്യ-പസ്​ഫിക്​ ന്യൂസ്​ ഏജൻസീസ് യോഗത്തിൽ ബി.എൻ.എ ഡയറക്​ടർ ജനറൽ പ​െങ്കടുത്തു

08:38 AM
21/04/2019
ഏഷ്യ-പസ്​ഫിക്​ ന്യൂസ്​ ഏജൻസീസ് യോഗത്തിൽ ബി.എൻ.എ ഡയറക്​ടർ ജനറൽ അബ്​ദുല്ല ഖലീൽ ബുഹയ്​ജി പ​െങ്കടുത്തപ്പോൾ
മനാമ: ഹനോയിൽ നടക്കുന്ന 44 ാം ഏഷ്യ-പസ്​ഫിക്​ ന്യൂസ്​ ഏജൻസീസ്​ (ഒ.എ.എൻ.എ)യുടെ എക്​സിക്യൂട്ടീവ്​ ബോർഡ്​ യോഗത്തിൽ ബഹ്​റൈൻ ന്യൂസ്​ ഏജൻസി (ബി.എൻ.എ) ഡയറക്​ടർ ജനറൽ അബ്​ദുല്ല ഖലീൽ ബുഹയ്​ജി പ​െങ്കടുത്തു. ബഹ്​റൈൻ ന്യൂസ്​ ഏജൻസി വഹിക്കുന്ന വാർത്താവിതരണ പങ്കാളിത്തത്തെയും പ്രസക്തിയേയും അദ്ദേഹം യോഗത്തിൽ വിവരിച്ചു. മാധ്യമലോകത്തെ പുതിയ വികാസങ്ങളെകുറിച്ചും സാ​േങ്കതിക വിദ്യക​െളയും അദ്ദേഹം പരാമർശിച്ചു.  സമൂഹത്തിലെ വാർത്തകൾ എങ്ങനെ ഗുണപരമായും ജനനൻമക്കായും വേഗത്തിൽ ​േലാകത്തിലേക്ക്​ എത്തിക്കുന്നതിനെ കുറിച്ചും ത​​െൻറ പ്രഭാഷണത്തിൽ അബ്​ദുല്ല ഖലീൽ ഉൗന്നിപ്പറഞ്ഞു. 
Loading...
COMMENTS