ബി.എം.എസ്.ടി സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsമെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീമും അൽ ഹിലാൽ മൾട്ടി സ്പെഷ്യലിറ്റി മെഡിക്കൽ സെന്റർ അദ്ലിയയും സംയുക്തമായി സംഘടനയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനായ ഫസൽ ഭായ് ബഹ്‌റൈൻ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു .
ബി.എം.എസ്.ടി പ്രസിഡന്റ് ആഗസ്റ്റിൻ മൈക്കിൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സനിൽ കാണിപ്പയ്യൂർ സ്വാഗതവും ട്രഷറർ ആരിഫ് പോർക്കുളം നന്ദിയും രേഖപ്പെടുത്തി. ബി.എം.എസ്.ടി ഫൗണ്ടർ കമ്മിറ്റി ചെയർമാൻ സിജുകുമാർ, അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോ കാരിസ് ചാണ്ടി, കൺവീനർ മാരായ ഷിഹാബ് മരക്കാർ, സുമേഷ് അലിയത്ത്, ബഷീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വൈസ് പ്രസിഡന്റ് ഷാജി ദിവാകരൻ മെമ്പർഷിപ്പ് സെക്രട്ടറി സജിത് കുമാർ, മറ്റു ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളുമായ അരുൺ ആർ പിള്ള, സത്യൻ കേറ്റൻ, ദിലീപ് മോഹൻ, ബൈജു മാത്യു, വേണു, ഗണേഷ് കൂരാറ, പ്രശാന്ത്, നീരജ്, അഷ്‌റഫ്, ഹസൻ, സലീം, മനോജ് പിള്ള, ലിജിൻ, അസ്‌ലം, ഹാരിസ്, അനീഷ്, അൽഹിലാൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മുഹമ്മദ് അൻസൽ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

