ബി.എം.ഡി.എഫ് ഓണാഘോഷം ‘ഓണനിലാവ് 2025’ സംഘടിപ്പിച്ചു
text_fieldsബി.എം.ഡി.എഫ് ഓണാഘോഷ പരിപാടിയിൽനിന്ന്
മനാമ: ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (ബി.എം.ഡി.എഫ്) ഈ വർഷത്തെ ഓണാഘോഷം ‘ ഓണനിലാവ് 2025’ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. മനാമ കെ സിറ്റി ഹാളിൽ നടന്ന പരിപാടിയിൽ മലപ്പുറം ജില്ലയിൽനിന്നുള്ള നിരവധി പ്രവാസികളും കുടുംബങ്ങളും ബഹ്റൈനിലെ സാമൂഹിക സംഘടനാ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.
പരിപാടിയിൽ വിവിധ കേരളീയ കലാരൂപങ്ങൾ വേദിയിൽ അരങ്ങേറി. ബി.എം.ഡി.എഫ് പാട്രോൺ ബഷീർ അമ്പലായിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന പരിപാടിയിൽ സംഘടനയുടെ ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി സ്വാഗതം ആശംസിച്ചു. ആക്ടിങ് പ്രസിഡന്റ് റംഷാദ് അയലക്കാട് അധ്യക്ഷനായ പരിപാടി ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ ഉദ്ഘാടനംചെയ്തു. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് മെംബർ ബിജു ജോർജ് വിശിഷ്ടാതിഥിയായിരുന്നു.
ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, മീഡിയ കൺവീനർ ഫസലുൽ ഹഖ്, രക്ഷാധികാരി മുഹമ്മദലി എൻ.കെ, പ്രോഗ്രാം കൺവീനർ കാസിം പടത്തകായിൽ, ട്രഷറർ അലി അഷറഫ് വാഴക്കാട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ച പരിപാടിയിൽ എന്റർടെയ്ൻമെന്റ് സെക്രട്ടറി അൻവർ നിലമ്പൂർ നന്ദി പ്രകാശിപ്പിച്ചു. ബഹ്റൈനിലെ സാമൂഹിക സംഘടനാ പ്രവർത്തന രംഗത്ത് പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ സംബന്ധിച്ചു. ഭാരവാഹികളായ അഷ്റഫ് കുന്നത്തുപറമ്പിൽ, റസാക്ക് പൊന്നാനി, സുബിൻദാസ്, സകരിയ്യാ പൊന്നാനി, സാജിദ് കരുളായി, അബ്ദുൽ ഗഫൂർ, മുനീർ വളാഞ്ചേരി, രാജേഷ് വി.കെ, ഷബീർ മുക്കൻ, ഷിബിൻ തോമസ്, വാഹിദ് വാഹി, റമീസ് തിരൂർ, മനു തറയത്ത്, ഫിറോസ് വെളിയങ്കോട്, ബഷീർ തറയിൽ, മുജീബ് പൊറ്റമ്മൽ, രജീഷ് ആർ.പി, ജഷീർ ചങ്ങരംകുളം, ശിഹാബ്, ബാബു എം.കെ, ബക്കർ, ഷാഹുൽ, മുബീന, റജീന ഇസ്മായിൽ, ജുമിമുജി, ഷാമിയ സാജിദ്, രേഷ്മ, അമ്പിളി, ബഷരിയ മുനീർ, നീതൂ രജീഷ് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

