ബി.എം.ഡി.എഫ് ഭാരവാഹികൾ മന്ത്രി സജി ചെറിയാനെ സന്ദർശിച്ചു
text_fieldsബി.എം.ഡി.എഫ് ഭാരവാഹികൾ മന്ത്രി സജി ചെറിയാനെ
സന്ദർശിക്കാനെത്തിയപ്പോൾ
മനാമ: ബഹ്റൈനിൽ ഹ്രസ്വസന്ദർശനത്തിനായി എത്തിച്ചേർന്ന കേരളത്തിന്റെ സാംസ്കാരിക ഫിഷറീസ് മന്ത്രി സജി ചെറിയാനെ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (ബി.എം.ഡി.എഫ്) ഭാരവാഹികൾ സന്ദർശിച്ചു.
കേരള സർക്കാർ മലയാളം മിഷന്റെയും ലോക കേരള സഭയുടെയും ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രവാസി മലയാളി സംഗമത്തിൽ സംബന്ധിക്കാനെത്തിയതായിരുന്നു മന്ത്രി.
മലപ്പുറം ജില്ല സാംസ്കാരിക സമന്വയത്തിന്റെയും അതിരില്ലാത്ത പരസ്പരസ്നേഹത്തിന്റെയും നാടാണെന്നും കേരളത്തിന്റെ സാഹിത്യസാംസ്കാരിക ഭൂമികയിൽ മലപ്പുറത്തിന്റെ സംഭാവന വില മതിക്കാനാവാത്തതാണെന്നും മന്ത്രി സൗഹൃദ സംഭാഷണത്തിൽ അഭിപ്രായപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

