ബി.എം.സിയുടെ സാമൂഹിക ക്ഷേമ സുരക്ഷ പദ്ധതി; ധനസഹായം കൈമാറി
text_fieldsഅബ്ദുല്ലക്കുട്ടി അബ്ബാസിന്റെ മകന് രേഖകൾ കൈമാറുന്നു
മനാമ: ബഹ്‌റൈനിൽ വെച്ച് മരണപ്പെട്ട, ബി.എം.സി ഫിറ്റ്നസ് ക്ലബ് മെമ്പർ അബ്ദുല്ലക്കുട്ടി അബ്ബാസിന്റെ കുടുംബത്തിന് ബി.എം.സി -യുടെ സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതിയിൽ നിന്ന് ധനസഹായം കൈമാറി. ഇന്ത്യൻ ക്ലബിൽ നടന്ന ചടങ്ങിൽ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിന്റെ സാന്നിധ്യത്തിൽ, 11,000 ദിനാറിന്റെ ധനസഹായം നൽകിയതിന്റെ രേഖകൾ, ഇന്ത്യൻ ക്ലബ് ഭാരവാഹികൾ അബ്ദുല്ലക്കുട്ടി അബ്ബാസിന്റെ മകന് കൈമാറി. 2020ൽ സ്ഥാപിതമായ ബി.എം.സി, തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി, ബി.എം.സി ഫിറ്റ്നസ് ക്ലബ് മെമ്പർമാർക്ക് വേണ്ടി തയ്യാറാക്കിയ സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതി അനുസരിച്ചാണ് ധനസഹായം ലഭ്യമാക്കിയതെന്ന് ബി.എം.സി ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

