ബി.എം.സി ശ്രാവണ മഹോത്സവ സമാപനം ഇന്ന്
text_fieldsമനാമ: ബി.എം.സി സംഘടിപ്പിച്ച 21 ദിവസത്തെ ശ്രാവണ മഹോത്സവം ശനിയാഴ്ച സമാപിക്കും. ബഹ്റൈനിലെ ചെറുതും വലുതുമായ നിരവധി സംഘടനകളുമായി സഹകരിച്ചാണ് ഓണാഘോഷം സംഘടിപ്പിച്ചത്. വെള്ളിയാഴ്ച 1000ത്തിലധികം തൊഴിലാളികൾക്ക് ഓണസദ്യയും ഒരുക്കി. ശനിയാഴ്ച നടക്കുന്ന സമാപന ചടങ്ങിൽ ബി.എം.സി നിർമിക്കുന്ന ആദ്യ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം നടക്കുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ സിനിമയുടെ സംവിധായകൻ ഷമീർ ഭരതന്നൂർ വിശിഷ്ടാതിഥി ആയിരിക്കും. ബി.എം.സി ഫിലിം സൊസൈറ്റി നിർമിക്കുന്ന അഞ്ച് ഷോർട്ട് ഫിലിമുകൾ അടങ്ങിയ 'ഷെൽട്ടർ' എന്ന ആന്തോളജി സിനിമയുടെ പോസ്റ്റർ പ്രകാശനവും ഇതോടൊപ്പം നടക്കുമെന്ന് ഡയറക്ടർമാരായ പ്രകാശ് വടകര, ജയ മേനോൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

