ബി.എം.സി ശ്രാവണ മഹോത്സവം 2025; അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു
text_fieldsബി.എം.സി ശ്രാവണ മഹോത്സവം 2025 അത്തപ്പൂക്കള മത്സര വിജയികൾ സംഘാടകർക്കൊപ്പം
മനാമ: ബി.എം.സി 'ശ്രാവണ മഹോത്സവം 2025' ന്റെ ഭാഗമായി സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരം ശ്രദ്ധേയമായി. ജനറൽ കൺവീനർ അൻവർ നിലമ്പൂർ, ജോയിൻ കൺവീനർമാരായ രത്നകുമാർ പാളയത്ത്, സജ്നാ സനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മത്സരം. ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന വർണാഭമായ മത്സരത്തിൽ ടീം ധിമി ഒന്നാം സ്ഥാനവും കാരുണ്യതീരം ബഹ്റൈൻ രണ്ടാം സ്ഥാനവും കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ മൂന്നാംസ്ഥാനവും നേടി. കുഞ്ഞച്ചൻ ഹരിദാസ്, ഡോ. ശ്രീദേവി, ബ്ലൈസി ബിജോയ് എന്നിവരായിരുന്നു പൂക്കളമത്സരത്തിന്റെ വിധികർത്താക്കൾ. ഉറിയടി മത്സരം, തീറ്റ മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചു. ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷത വഹിച്ചു. ശ്രാവണ മഹോത്സവം കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത് സ്വാഗതം പറഞ്ഞു. നടിയും മോഡലുമായ ശ്രീലയാ റോബിൻ മുഖ്യാതിഥിയായി. മാസും ഷാ, ഇന്ത്യൻ ക്ലബ് ടെന്നിസ് സെക്രട്ടറി അനൂപ് ഗോപാലകൃഷ്ണൻ, സലീം നമ്പ്ര എന്നിവർ വിശിഷ്ടാതിഥികളായി. ശ്രാവണ മഹോത്സവം 2025 കോഓഡിനേറ്റർ മണിക്കുട്ടൻ, ജനറൽ കൺവീനർ ബിബിൻ വർഗീസ്, ഇ.വി. രാജീവൻ, രതീഷ് അസോസിയേറ്റ്സ് എം.ഡി രതീഷ് പുത്തൻപുരയിൽ എന്നിവരും പരിപാടിയിൽ സന്നിഹിതരായി.
തുടർന്ന് സംഘടിപ്പിച്ച നാടൻ മത്സരങ്ങൾ ഏവരിലും ആവേശം വിതറി. പരിപാടിക്ക് ഷറഫലി കുഞ്ഞ് നേതൃത്വം നൽകി. സീനിയർ വിഭാഗത്തിലെ പുരുഷന്മാരുടെ തീറ്റ മത്സരത്തിൽ ബിജു ഒന്നാം സ്ഥാനവും പ്രകാശ് രണ്ടാം സ്ഥാനവും സ്ത്രീകളുടെ മത്സരത്തിൽ ശിവാംബിക ഒന്നാം സ്ഥാനവും മായ രണ്ടാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ സാദ് ആൽ ദിൻ സനോഫർ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ബിസ്കറ്റ് കടി മത്സരത്തിൽ ഒന്നാം സ്ഥാനം മെഹ്ജബിൻ, അശ്വതി എന്നിവർ പങ്കിട്ടു.
രണ്ടാംസ്ഥാനം ഡോ. നന്ദുവും മൂന്നാം സ്ഥാനം മോബി കുര്യാക്കോസും നേടി. ഉറിയടി സീനിയർ വിഭാഗത്തിൽ അശ്വതി ഒന്നാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ ധനുശ്രീ ഒന്നാം സ്ഥാനവും ദക്ഷ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കെ.എൻ.ബി.എ, കനോലി നിലമ്പൂർ, മുഹറഖ് മലയാളി സമാജം, കാരുണ്യ തീരം, സെവൻ ആർട്സ്, സിസ്റ്റേഴ്സ് നെറ്റ് വർക്ക്, ലൈഫ് ഓഫ് കെയറിങ് തുടങ്ങിയ വിവിധ സംഘടനാപ്രതിനിധികളും പരിപാടിയിൽ സന്നിഹിതരായി. പൂക്കള മത്സരം ജനറൽ കൺവീനർ അൻവർ നിലമ്പൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

