ബി.എം.സി ‘ശ്രാവണ മഹോത്സവം’ കൊടിയേറി
text_fieldsബി.എം.സി ശ്രാവണ മഹോത്സവം 2026ന് കൊടിയേറ്റുന്നു
മനാമ: 30 ദിവസം നീളുന്ന ബി.എം.സി ശ്രാവണ മഹോത്സവം 2026ന് കൊടിയേറ്റത്തോടെ ആരംഭം കുറിച്ചു. ചെണ്ടമേളത്തിന്റെയും, മാവേലി മന്നന്റെയും അകമ്പടിയോടെ ഘോഷയാത്രയായി അതിഥികളെ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് മുഖ്യാതിഥി മനാമ മുനിസിപ്പാലിറ്റിയിൽ നിന്നുള്ള നാസർ മുഹമ്മദലി, വിശിഷ്ടാതിഥി മനാമ ടെമ്പിൾ പ്രീസ്റ്റ് ശാസ്‌ത്രി വിജയ് കുമാർ മുഖ്യ, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ കരുവന്നൂർ, ജനറൽ കൺവീനർ ബിജു കൂരോപ്പട, ചീഫ് കോഓഡിനേറ്റർ എം.എസ്. സുനീഷ്, കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തിൽ ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് കൊടി ഉയർത്തിയതോടെ ഓണാഘോഷങ്ങൾക്ക് ഔപചാരിക തുടക്കമായി.
പതിവുള്ള ആയിരം പേർക്കുള്ള ചാരിറ്റി ഓണസദ്യക്ക് പകരം വിവിധ ലേബർ ക്യാമ്പുകളിൽ ഉള്ള രണ്ടായിരത്തിലധികം തൊഴിലാളിലകൾക്ക് സൗജന്യ ഭക്ഷണ വിതരണം നടത്താൻ തീരുമാനിച്ചതായി ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. മുൻ കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത്, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ജസീല കബീർ എഴുതിയ ‘എന്റെ ആമിക്കുട്ടി’ എന്ന പുസ്തകത്തിൻറെ കവർ പ്രകാശനം ഫ്രാൻസിസ് കൈതാരത്ത് നിർവഹിച്ചു. കൃപജ മോളി ജോർജ്, രാജേഷ് പെരുങ്ങുഴി എന്നിവർ അവതാരകരായി.
ടീം ധ്വനിയുടെ ഓണപ്പാട്ടുകൾ, കൈകൊട്ടിക്കളി, തിരുവാതിര എന്നിവ ഉദ്ഘാടന ചടങ്ങിന് മിഴിവേകി. നിഷ ഫ്രാൻസിസ്, ബി.എം.സി എക്സിക്യൂട്ടീവ് മാനേജർ ജെമി ജോൺ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ കൺവീനർ ബിജു കൂരോപ്പട നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

