ബി.എം.സി ശ്രാവണ മഹോത്സവം 2025; മലയാളിത്തനിമയും താളവും പകർന്ന് തിരുവാതിര മത്സരം
text_fieldsബി.എം.സി ശ്രാവണ മഹോത്സവം 2025 ന്റെ ഭാഗമായി നടന്ന തിരുവാതിര മത്സര വിജയികൾക്ക് സമ്മാനം കൈമാറിയപ്പോൾ
മനാമ: മലയാളിത്തനിമയും ഈണവും താളവും നിറച്ച് ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന തിരുവാതിരകളി മത്സരം ബി.എം.സി ശ്രാവണ മഹോത്സവം 2025ന് മാറ്റുകൂട്ടി. ഓണാഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.വ്യാഴാഴ്ച വൈകീട്ട് ഏഴിന് ആരംഭിച്ച പരിപാടി പ്രശസ്ത നടിയും സംവിധായകയുമായ ജയ മേനോൻ, പ്രകാശ് വടകര, ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ശ്രാവണ മഹോത്സവം 2025 ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത് എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തിരുവാതിര മത്സരത്തിന്റെ ജനറൽ കൺവീനർ ജേക്കബ് തെക്കുംതോട്, ജോയന്റ് കൺവീനർ ജയേഷ് താന്നിക്കൽ, ശ്രാവണ മഹോത്സവം ജനറൽ കൺവീനർ ബിബിൻ വർഗീസ്, ചീഫ് കോഓഡിനേറ്റർ മണിക്കുട്ടൻ, രതീഷ് അസോസിയേറ്റ്സ് എം.ടി രതീഷ് പുത്തൻപുരയിൽ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ജയ മേനോൻ, പ്രകാശ് വടകര, ഇ.വി. രാജീവൻ, ജേക്കബ് തേക്കുതോട് എന്നിവർ ആശംസകൾ നേർന്നു. ബഹ്റൈൻ മീഡിയ സിറ്റിക്ക് നൽകുന്ന അചഞ്ചലമായ പിന്തുണക്ക് എക്സിക്യൂട്ടീവ് മാനേജർ ജെമി ജോണിനെ ജയ മേനോൻ പൊന്നാട അണിയിച്ച് ആദരിച്ചു.
ബി.എം.സി ഫിലിം സൊസൈറ്റിക്ക് വേണ്ടി ഫ്രാൻസിസ് കൈതാരത്തിനെയും ജയ മേനോനും പ്രകാശും ചേർന്ന് പൊന്നാട അണിയിച്ചു. സാമൂഹിക നന്മക്കുതകുന്ന പ്രവർത്തനങ്ങൾ തുടർന്നും നടത്താൻ ബിഎംസിക്ക് കഴിയട്ടെയെന്നും ഇരുവരും ആശംസിച്ചു. ജേക്കബ് തെക്കുംതോട്, ജയേഷ് താന്നിക്കൽ, തോമസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന തിരുവാതിരകളി മത്സരത്തിൽ അഞ്ച് ടീമുകളാണ് പങ്കെടുത്തത്. ഒന്നാംസ്ഥാനം എസ്.എൻ.സി.എസ് ബഹ്റൈനും രണ്ടാം സ്ഥാനം സെവൻ ആർട്സ് കൾചറൽ ഫോറവും മൂന്നാംസ്ഥാനം വിശ്വകല ബഹ്റൈനും കരസ്ഥമാക്കി.
വിധികർത്താക്കളായിരുന്ന നൃത്താധ്യാപകരായ സിന്ധ്യാ നവീൻ, ശുഭ അജിത്ത്, മോഡലും സാമൂഹികപ്രവർത്തകയുമായ കാത്തു സച്ചിൻ ദേവ് എന്നിവരെയും കലാപരിപാടികൾ അവതരിപ്പിച്ചവരെയും ബി.എം.സി ആദരിച്ചു. തിരുവാതിര മത്സരത്തിന് നേതൃത്വം നൽകിയ ജേക്കബ് തെക്കുംതോട്, തോമസ് ഫിലിപ്പ്, ജയേഷ് താന്നിക്കൽ എന്നിവരെ പൊന്നാട അണിയിച്ചു.
ഷറഫ് അലി, അൻവർ നിലമ്പൂർ, ലൈഫ് ഓഫ് കെയറിങ്, സിസ്റ്റേഴ്സ് നെറ്റ്വർക്ക്, കെൻബി എ, കാരുണ്യതീരം, കനോലി നിലമ്പൂർ തുടങ്ങിയ സംഘടനകളുടെ നേതാക്കളും ഗോപാലൻ വി.സി, സുനീഷ്, പി.ടി. ഹുസൈൻ, കൃഷ്ണകുമാർ എസ്.എൻ.സി.എസ് തുടങ്ങി സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും ബി.എം.സി കുടുംബാംഗങ്ങളും പങ്കെടുത്തു. ജയേഷ് താന്നിക്കൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

