ബി.എം.സി ശ്രാവണ മഹോത്സവം 2025; 75 അംഗ സംഘാടകസമിതി രൂപവത്കരിച്ചു
text_fieldsബി.എം.സി ശ്രാവണ മഹോത്സവം 2025 സംഘാടകസമിതി
മനാമ: മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 30 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2025ന് ആഗസ്റ്റ് 30 ശനിയാഴ്ച വൈകീട്ട് കൊടിയേറ്റത്തോടെ ആരംഭം കുറിക്കുമെന്ന് ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതരാത്ത് അറിയിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായി, മുൻ വർഷങ്ങളിലേതുപോലെ ഒക്ടോബർ 17 വെള്ളിയാഴ്ച ബഹ്റൈനിലെ വിവിധ ലേബർ ക്യാമ്പുകളിൽനിന്നുള്ള ആയിരത്തിലധികം വരുന്ന തൊഴിലാളികൾക്ക് സൗജന്യ ഓണസദ്യയും നൽകും.ഈ വർഷത്തെ ബഹ്റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് സുധീർ തിരുന്നിലത്ത് ഓർഗനൈസിങ് കമ്മിറ്റി ചെയർമാനും ഷറഫ് അലി വൈസ് ചെയർമാനും ബിബിൻ വർഗീസ് ഓർഗനൈസിങ് കമ്മിറ്റി ജനറൽ കൺവീനറും മണിക്കുട്ടൻ ചീഫ് കോഓഡിനേറ്ററായും ഇ.വി. രാജീവൻ സ്പോൺസർഷിപ് കമ്മിറ്റി ചെയർമാനായും 75 അംഗ സംഘാടകസമിതി രൂപവത്കൃതമായി.
അജി പി. ജോയ്, നാസർ മഞ്ചേരി, റിജു ആൻഡ്രൂസ് എന്നിവർ ജോയന്റ് കൺവീനർമാരായും സലാം മമ്പാട്ടുമൂല, തോമസ് ഫിലിപ്പ്, മനോജ് പീലിക്കോട് എന്നിവർ ജോയന്റ് കോഓഡിനേറ്റർമാരായും രാജീവൻ സി കെ, സലിം നമ്പ്രാ, നിബു തോമസ് എന്നിവർ സ്പോൺസർഷിപ് കമ്മിറ്റി ജോയന്റ് കൺവീനർമാരായും പ്രവർത്തിക്കും.കമ്മിറ്റിയിൽ ഇവന്റ് കോഓഡിനേറ്റർമാരായി ജേക്കബ് തേക്കുംതോട്, അശ്വതി മിഥുൻ, ശിവാംബിക, ഷക്കീല മുഹമ്മദലി, ഷിജോ തോമസ്, ജയേഷ് താന്നിക്കൽ, തൻസീർ, സിബി തോമസ്, ഷമീർ സലിം, ഹമീദ് കെ, മോബി കുര്യാക്കോസ്, ഷാജി അലക്കൽ എന്നിവരെയും, മറ്റു 42 സബ് കമ്മിറ്റി അംഗങ്ങളും ഉണ്ട്.അഡ്വൈസറി ബോർഡ് അംഗങ്ങളായി ഡോക്ടർ പി.വി. ചെറിയാൻ, മോനി ഒടി കണ്ടത്തിൽ, ഹുസൈൻ പി.ടി, സൈദ് ഹനീഫ്, അൻവർ നിലമ്പൂർ, ഗോപാലൻ വിസി, രഞ്ജിത്ത് കുരുവിള എന്നിവരും പരിപാടിയുടെ വിജയങ്ങൾക്കായി പ്രവർത്തിക്കും.
ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന സംഘാടകസമിതി രൂപവത്കരണ ചടങ്ങിൽ ശ്രാവണ മഹോത്സവം 2025 പോസ്റ്റർ പ്രകാശനവും നടന്നു. ചടങ്ങിൽ ഫ്രാൻസിസ് കൈതാരത്ത് സ്വാഗതം ആശംസിച്ചു. അത്തപ്പൂക്കള മത്സരം, ഓണപ്പാട്ട് മത്സരം, ഓണപ്പുടവ മത്സരം, നാടൻ പന്തുകളി മത്സരം, മലയാളി മങ്ക മത്സരം, വടംവലി മത്സരം, പായസ മത്സരം, കപ്പിൾ ഡാൻസ്, ഓണച്ചന്ത, തിരുവാതര മത്സരം, മിമിക്രി ആൻഡ് മോണോ ആക്ട് മത്സരം, ഫുഡ് ഫെസ്റ്റിവൽ എന്നിവ സംഘടിപ്പിക്കുമെന്ന് ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ സുധീർ തിരുന്നിലത്ത് അറിയിച്ചു.ബഹ്റൈനിലെ ചെറുതും വലുതുമായ വിവിധ സംഘടനകളുമായി ചേർന്നുകൊണ്ടാണ് 30 ദിവസത്തെ ശ്രാവണ മഹോത്സവം സംഘടിപ്പിക്കുന്നത്. വിശദവിവരങ്ങൾക്കായി സുധീർ തിരുനിലത്ത് 39461746, ഇ.വി. രാജീവൻ 36330921, ബിബിൻ വർഗീസ് 3436 65 16 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

