വേനൽച്ചൂടിൽ ആശ്വാസമായ് ബി.എം.ബി.എഫിന്റെ ഡ്രിങ്ക്’ കാമ്പയിന് ഇന്ന് തുടക്കം
text_fieldsമനാമ: ബഹ്‌റൈനിലെ കഠിനമായ വേനൽച്ചൂടിൽ നിർമ്മാണ മേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് ആശ്വാസമേകാൻ ബഹ്‌റൈൻ മലയാളി ബിസിനസ്സ് ഫോറം (ബി.എം.ബി.എഫ്) വർഷങ്ങളായി സംഘടിപ്പിച്ചു വരുന്ന ‘ഹെൽപ്പ് ആൻഡ് ഡ്രിങ്ക്’ 12-ാം സീസണിന് ഇന്ന് തുടക്കമാവും. രാവിലെ 8 മണിക്ക് തൂബ്ലിയിലെ വർക്ക് സൈറ്റിൽ വെച്ച് ആരംഭിക്കുന്ന പദ്ധതി സെപ്റ്റംബർ വരെ രണ്ട് മാസം നീണ്ടുനിൽക്കും.
നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് ദാഹജലവും പഴവർഗ്ഗങ്ങളും സൗജന്യമായി വിതരണം ചെയ്യുന്ന ഈ പദ്ധതി, കഴിഞ്ഞ 11 വർഷമായി മുടങ്ങാതെ തുടരുന്ന ഒരു സേവന മാതൃകയാണ്.
പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസമെത്തിക്കാൻ സാധിച്ചതിലും, സ്വദേശികൾക്കും വിദേശികൾക്കും വിവിധ കൂട്ടായ്മകൾക്കും ഒരുപോലെ മാതൃകയാകാൻ കഴിഞ്ഞതിലും വലിയ അഭിമാനവും സംതൃപ്തിയുമുണ്ടെന്ന് ബി.എം.ബി.എഫ് ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

