Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേനലിൽ തൊഴിലാളികൾക്ക് തണലായി ബി.എം.ബി.എഫ്; 'ഹെൽപ്പ് ആൻഡ് ഡ്രിങ്ക്' പദ്ധതിക്ക് തുടക്കമായി

text_fields
bookmark_border
വേനലിൽ തൊഴിലാളികൾക്ക് തണലായി ബി.എം.ബി.എഫ്; ഹെൽപ്പ് ആൻഡ് ഡ്രിങ്ക് പദ്ധതിക്ക് തുടക്കമായി
cancel
camera_alt

ബി.എം.ബി.എഫ് ഹെൽപ് ആൻഡ് ഡ്രിങ്ക് ഉദ്ഘാടനത്തിൽനിന്ന്

മനാമ: ബഹ്‌റൈനിലെ കടുത്ത വേനലിൽ നിർമാണ മേഖലയിലെ തൊഴിലാളികൾക്ക് ആശ്വാസമായി ബഹ്‌റൈൻ മലയാളി ബിസിനസ്സ് ഫോറം (ബി.എം.ബി.എഫ്). വർഷങ്ങളായി ബി.എം.ബി.എഫ് നൽകി വരാറുള്ള സൗജന്യ ഭക്ഷണ വിതരണ പരിപാടിയായ ഹെൽപ്പ് ആന്റ് ഡ്രിങ്കിന്‍റെ 12ാം സീസണിന് ഇന്ന് ടൂബ്ലിയിലെ രണ്ട് സൈറ്റുകളിൽ തുടക്കമായി.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയുടെ അധ്യക്ഷതയിൽ രക്ഷാധികാരി അനീഷ് കെ.വി നിർവഹിച്ചു. 12 വർഷങ്ങൾ പിന്നിടുന്ന ഈ ജീവകാരുണ്യ പദ്ധതി, ബഹ്‌റൈനിലെ സർക്കാർ മന്ത്രാലയങ്ങൾ, ക്യാപിറ്റൽ ഗവർണറേറ്റ്, പാർലമെന്റ് അംഗങ്ങൾ, ലേബർ മന്ത്രാലയം എന്നിവയുടെയൊക്കെ അംഗീകാരം നേടിയിട്ടുണ്ടെന്ന് ബി.എം.ബി.എഫ് ഭാരവാഹികൾ അഭിമാനത്തോടെ അറിയിച്ചു. വിവിധ സ്വദേശി-വിദേശി സ്ഥാപനങ്ങൾ, സംഘടനകൾ, ക്ലബ്ബുകൾ, കൂട്ടായ്മകൾ എന്നിവയുടെ പിന്തുണയോടെ ഈ പദ്ധതി ഇന്ന് സമൂഹത്തിൽ ഏറെ ജനകീയമായ ഒരു കാരുണ്യ പ്രവർത്തനമായി മാറിയിരിക്കുന്നു.

പരിപാടികൾക്ക് കാസിം പാടത്തകായിൽ, മണികുട്ടൻ, മൊയ്തീൻ പയ്യോളി, മൂസകുട്ടി ഹാജി, ഹുസൈൻ വയനാട്, ദിനേശ് പള്ളിയാലിൽ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BMBF provides shade to workers in summer; 'Help and Drink' project launched
Next Story