Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.എം.ബി.എഫ് 'ഹെൽപ്പ് & ഡ്രിങ്ക്' സർട്ടിഫിക്കറ്റ് വിതരണം 30ന്
text_fieldsbookmark_border
മനാമ: ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ (ബി.എം.ബി.എഫ്) 26-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ഹെൽപ്പ് & ഡ്രിങ്ക്' 12-ാം സീസൺ സർട്ടിഫിക്കറ്റ് വിതരണം ഈ മാസം 30 വെള്ളിയാഴ്ച നടക്കും. വൈകീട്ട് ഏഴു മണിക്ക് ഉമ്മുൽ ഹസമ്മിലെ കിംസ്ഹെൽത്ത് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്.
ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായ വളണ്ടിയർമാർക്കും സഹകരിച്ച സ്ഥാപനങ്ങൾക്കുമുള്ള പുരസ്കാര പത്രങ്ങളാണ് സമർപ്പിക്കുന്നത്.
ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക, ബിസിനസ് മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങ് കിംസ്ഹെൽത്ത് ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Next Story

