ബി.എം.ബി.എഫ് ഹെൽപ് ആൻഡ് ഡ്രിങ് പദ്ധതിക്ക് തുടക്കം
text_fieldsബി.എം.ബി.എഫ് തൊഴിലാളികൾക്കായി നടത്തുന്ന ഹെൽപ് ആൻഡ് ഡ്രിങ് പദ്ധതിക്ക് തുടക്കം കുറിച്ചപ്പോൾ
മനാമ: ബഹ്റൈനിൽ കടുത്ത ഉഷ്ണവും വേനൽക്കാറ്റും സഹിക്കേണ്ടിവരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് സഹായവും പരിപാലനവും നൽകുന്നതിന് കഴിഞ്ഞ 10 വർഷമായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറം (ബി.എം.ബി.എഫ്) 11ാംവർഷവും നടത്തുന്ന ഹെൽപ് ആൻഡ് ഡ്രിങ് പദ്ധതിക്ക് തുടക്കം കുറിച്ചു. മൂന്നു മാസത്തേക്കാണ് പരിപാടി. കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് വിഭാഗം തലവൻ യൂസുഫ് യാകൂബ് ലോറി ഉദ്ഘാടനം നിർവഹിച്ചു.
ലേബർ റിലേഷൻസ്, ബഹ്റൈൻ ഫ്രീ ലേബർ യൂനിയൻ ഫെഡറേഷൻ വൈസ് പ്രസിഡന്റ് അഹമ്മദ് അകീൽ ഫഖീഹി, ബഹ്റൈൻ ഫ്രീ ലേബർ യൂനിയൻ ഫെഡറേഷൻ ഒക്യുപേഷനൽ ഹെൽത്ത് ആൻഡ് സേഫ്റ്റി വൈസ് പ്രസിഡന്റ് സാറ അൽ നായ്മി, വി കെയർ കോ ഓഡിനേറ്റർ ടുഗെദർ ആന്റണി പൗലോസ്, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് സ്മിത മാത്യു, ദാർ അൽ ഷിഫ ഡയറക്ടർ സെമീർ പോട്ടോച്ചോല വിവിധ സംഘടന, മാധ്യമ ഭാരവാഹികളായ അബ്രഹാം ജോൺ, പ്രദീപ് പുറവങ്കര, ജ്യോതി മേനോൻ, മൂസ ഹാജി, മൊയ്തീൻ പയ്യോളി, സത്യൻ പേരാമ്പ്ര, അൻവർ കണ്ണൂർ, ഖയിസ് കണ്ണൂർ, നുബിൻ അൻസാരി സലിം, നൗഷാദ് പൂനൂർ, കാസിം പാടത്തെ കായിൽ, അൻവർ ശൂരനാട്, ഹുസൈൻ വയനാട്, ഇടത്തൊടി ഭാസ്കരൻ, എ.സി.എ. ബക്കർ, മജീദ് തണൽ എന്നിവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി ബഷീർ അമ്പലായി സ്വാഗതവും ചാരിറ്റി കൺവീനർ സുബൈർ കണ്ണൂർ നന്ദിയും പറഞ്ഞു. തൊഴിലാളികൾക്കായി ആരോഗ്യ പരിശോധന ക്യാമ്പ്, ബോധവത്കരണ പ്രവർത്തനങ്ങൾ, ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യൽ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടത്തുന്നത്.
ബി.എം.ബി.എഫ് ഹെൽപ് ആൻഡ് ഡ്രിങ് പദ്ധതിക്ക് തുടക്കം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

