ബി.എം.ബി.എഫ് 'ഹെൽപ് ആൻഡ് ഡ്രിങ്ക്' പദ്ധതി സമാപനം
text_fieldsബി.എം.ബി.എഫ് പ്രതിനിധികൾ സേവനത്തിനിടെ
മനാമ: തൊഴിലാളികൾക്ക് സഹായമെത്തിക്കുന്നതിനായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറം (ബി.എം.ബി.എഫ്) കഴിഞ്ഞ 10 വർഷമായി നടത്തിവരുന്ന 'ഹെൽപ് ആൻഡ് ഡ്രിങ്ക്' പദ്ധതിയുടെ പതിനൊന്നാം പതിപ്പ് വിജയകരമായി സമാപിച്ചു. വിവിധ മന്ത്രാലയങ്ങളുടെയും യൂനിയനുകളുടെയും സഹകരണത്തോടെയാണ് ഇത്തവണത്തെ പരിപാടി സംഘടിപ്പിച്ചത്.
ക്യാപ്പിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് വിഭാഗം തലവൻ യൂസുഫ് യാകൂബ് ലോറി ഉദ്ഘാടനം ചെയ്ത പരിപാടിക്ക് വലിയ ജനപിന്തുണ ലഭിച്ചു. ബഹ്റൈൻ ഫ്രീ ലേബർ യൂനിയൻ ഫെഡറേഷൻ വൈസ് പ്രസിഡന്റുമാരായ അഹമ്മദ് അകീൽ ഫഖീഹി, സാറ അൽ നായ്മി എന്നിവരും ലേബർ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഫിലിപ്പീൻസ്, തായ്ലൻഡ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
വിവിധ ചടങ്ങുകളിൽ സുബൈർ കണ്ണൂർ, നജീബ് കടലായി, സമീർ പറ്റച്ചോല, ഡോ. ബാബു രാമചന്ദ്രൻ, തണൽ മജീദ്, ഒ.കെ. കാസിം, സ്മിത മാത്യു തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. പദ്ധതിയുടെ വിവിധ ഘട്ടങ്ങൾക്ക് അജീഷ് കെ.വി, കാസിം പാടത്തെ കായിൽ, അൻവർ കണ്ണൂർ, സത്യൻ പേരാമ്പ്ര, ഖയിസ് കണ്ണൂർ, മൂസ ഹാജി, മൊയ്തീൻ ഹാജി, സലീം മമ്പ്ര, അൻവർ ശൂരനാട്, മുരളീധരൻ പള്ളിയത്ത്, ഹുസയിൻ വയനാട്, ബി.എം.ബി.എഫ് യുവജനവിഭാഗം എന്നിവർ നേതൃത്വം നൽകി.
പദ്ധതിയിലുടനീളം സഹകരിച്ച എല്ലാവർക്കും മലയാളി ബിസിനസ് ഫോറം സേവനവിഭാഗത്തിന് വേണ്ടി ജനറൽ സെക്രട്ടറി ബഷീർ അമ്പലായി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

