ബി.എം.ബി.എഫ് ‘ഹെൽപ് ആൻഡ് ഡ്രിങ്ക്’ പദ്ധതിക്ക് സമാപനം
text_fieldsബി.എം.ബി.എഫ് ‘ഹെൽപ് ആൻഡ് ഡ്രിങ്ക്’ പരിപാടിയിൽനിന്ന്
മനാമ: കടുത്ത വേനൽച്ചൂടിൽ ബഹ്‌റൈനിലെ നിർമ്മാണ മേഖലയിലും മറ്റ് തൊഴിലിടങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികൾക്കായി ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം (ബി.എം.ബി.എഫ്) കഴിഞ്ഞ 12 വർഷമായി നടത്തിവരുന്ന ‘ഹെൽപ് ആൻഡ് ഡ്രിങ്ക്’ ജീവകാരുണ്യ പദ്ധതിയുടെ ഈ വർഷത്തെ സമാപനം ജനകീയ പങ്കാളിത്തത്തോടെ നടന്നു. സമാപന ചടങ്ങിൽ ക്യാപിറ്റൽ ഗവർണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥനായ യൂസഫ് യാക്കൂബ് ലോറി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചേംബർ ഓഫ് കോമേഴ്‌സ് ഭരണസമിതി അംഗം ബോബ് താക്കർ 2026 ലെ പദ്ധതിയുടെ സമാപന ഉദ്ഘാടനം നിർവഹിച്ചു.
ബി.എം.ബി.എഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി നേതൃത്വം നൽകിയ ചടങ്ങിൽ ചാരിറ്റി കൺവീനറും സാമൂഹ്യ സേവന പ്രമുഖനുമായ സുബൈർ കണ്ണൂർ സ്വാഗതം ആശംസിച്ചു. വൺ ബഹ്‌റൈൻ ടുഗതർ ഭാരവാഹി ആന്റണി പൗലോസ്, വിവിധ സംഘടനാ പ്രതിനിധികൾ, ബി.എം.ബി.എഫ് ഭാരവാഹികൾ, ദാർ അൽ ഷിഫ മെഡിക്കൽ ടീം, കച്ചവട സ്ഥാപന ഉടമകൾ, ജീവനക്കാർ എന്നിവർക്കൊപ്പം ആയിരത്തിലധികം തൊഴിലാളി സഹോദരങ്ങളും ചടങ്ങിൽ പങ്കാളികളായി. ചടങ്ങിന്റെ ഭാഗമായി കടുത്ത ഉഷ്ണത്തിലും തണുപ്പിലും തൊഴിലാളികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള വിശദമായ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

