ബഹ്റൈൻ ദേശീയദിനത്തിൽ വിവിധ പരിപാടികളുമായി ബി.എം.ബി.എഫ്
text_fieldsദേശീയദിനാഘോഷത്തിന്റെ ഭാഗമായി ബി.എം.ബി.എഫ്
നടത്തുന്ന പരിപാടിയിൽ പങ്കെടുത്തവർ
മനാമ: 2005ൽ ബഹ്റൈൻ ദേശീയദിനത്തിൽ തുടക്കം കുറിച്ച ബഹ്റൈൻ മലയാളി ബിസിനസ് ഫോറം (ബി.എം.ബി.എഫ്) ഇത്തവണ രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കുന്നവേളയിൽ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ബഹ്റൈനിലെ വിവിധ കച്ചവട സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ക്വിസ് മത്സരങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. വരും ദിവസങ്ങളിൽ വിവിധ വ്യത്യസ്ത പദ്ധതികളും ആകർഷകമായ സമ്മാനങ്ങളുമായി ബി.എം.ബി.എഫ് പ്രതിനിധികൾ വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതായിരിക്കും. ദേശീയദിനമായ ഡിസംബർ 16ന് ബി.എം.ബി.എഫ് ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ സൗജന്യ ഐസ്ക്രീം വണ്ടിയുമായി വിതരണം ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൂടുതൽ വ്യത്യസ്തമായ പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

