Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ഡി.കെ ബഹ്‌റൈൻ സ്നേഹസംഗമം ഒക്ടോബർ ഏഴിന്

text_fields
bookmark_border
ബാബ ഖലീൽ, ഫാ. ജിനു പള്ളിപ്പാട്ട്, അഷ്‌റഫ് താമരശ്ശേരി എന്നിവർ പങ്കെടുക്കും
ബി.ഡി.കെ ബഹ്‌റൈൻ സ്നേഹസംഗമം ഒക്ടോബർ ഏഴിന്
cancel
camera_alt

അഷ്‌റഫ് താമരശ്ശേരി, ഫാ. ജിനു പള്ളിപ്പാട്ട്

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്റർ വാർഷികാഘോഷ സ്നേഹസംഗമം ഒക്ടോബർ ഏഴിന് ഇന്ത്യൻ ക്ലബിൽ നടക്കുമെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു. ബഹ്‌റൈനിലെ അനാഥരുടെ പിതാവ് എന്നറിയപ്പെടുന്ന ബാബ ഖലീൽ മുഖ്യാതിഥിയായി പങ്കെടുക്കും. ബി.ഡി.കെ ബഹ്‌റൈൻ രക്ഷാധികാരി ഡോ. പി.വി. ചെറിയാൻ, ചെയർമാൻ കെ.ടി. സലിം, പ്രസിഡന്‍റ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, സാമൂഹിക പ്രവർത്തകൻ എം.എച്ച്. സയ്ദ് അലി എന്നിവർ അദ്ദേഹത്തെ നേരിട്ട് സന്ദർശിച്ച് പരിപാടിയിലേക്ക് ക്ഷണിച്ചു. നാട്ടിൽനിന്നും പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ഫാ. ജിനു പള്ളിപ്പാട്ടും പ്രവാസി ഭാരതീയ പുരസ്കാര ജേതാവും യു.എ.ഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനുമായ അഷ്‌റഫ് താമരശ്ശേരിയും സ്നേഹസംഗമത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Blood Donors Kerala (BDK) Bahrain Chapter Anniversary
Next Story