തണൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsതണൽ രക്തദാന ക്യാമ്പിൽനിന്ന്
മനാമ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തണൽ ബഹ്റൈൻ ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുഹറഖ് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ് ആളുകളുടെ സഹകരണം കൊണ്ട് ശ്രദ്ധേയമായി.
രാവിലെ 7.30 മുതൽ ആരംഭിച്ച ക്യാമ്പിന് ചാപ്റ്റർ പ്രസിഡന്റ് നജീബ് കടലായി, ട്രഷറർ യു.കെ. ബാലൻ, ചീഫ് കോഓഡിനേറ്റർ റഷീദ് മാഹി, ക്യാമ്പ് ചെയർമാൻ ഇബ്രാഹിം ഹസൻ പുറക്കാട്ടിരി, കൺവീനർ ഫൈസൽ പാട്ടാണ്ടിയിൽ, റിയാസ് ആയഞ്ചേരി, റംഷാദ് അബ്ദുൽ ഖാദർ, ഹരീന്ദ്രൻ, അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. ഡോ. ബാബു രാമചന്ദ്രൻ, പങ്കജ് നെല്ലൂർ, ബിനു കുന്നന്താനം, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, സേവി മാത്തുണ്ണി, ഫസലുൽ ഹഖ്, കമാൽ മൊഹിയുദ്ദീൻ, മജീദ് തണൽ, എ.പി. ഫൈസൽ, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിത്താഴെ, അഷ്റഫ് തോടന്നൂർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ഇന്ത്യൻ എംബസി പ്രതിനിധികളായ സുരൻ ലാൽ (വെൽഫെയർ സെക്ഷൻ ഒഫിഷ്യൽ), തന്മയി സ്വയിൻ (ടെക്നിക്കൽ അസിസ്റ്റന്റ്) എന്നിവർ ക്യാമ്പ് സന്ദർശിക്കുകയും രക്തദാനത്തിൽ പങ്കെടുക്കുകയും ചെയ്തു. ഏകദേശം എഴുപതോളം പേർ രക്തദാനം നിർവഹിച്ച ക്യാമ്പ് ഫൈസൽ മടപ്പള്ളി, ഹുസ്സൈൻ വയനാട്, നിസാർ കിങ് കറക്, ഓ.കെ. കാസിം, സമദ് മുയിപ്പോത്ത്, താലിബ് ജാഫർ, ജെ.പി.കെ. തിക്കോടി, റഫീഖ് അബ്ദുല്ല എന്നിവർ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

