Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരക്തദാന ക്യാമ്പ്...

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
cancel

മനാമ: "ഒരു ജീവനായി ഒരു തുള്ളി രക്തം" എന്ന ശീർശകത്തിൽ മൈത്രി സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ആറാമത് രക്തദാന ക്യാമ്പ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വച്ച് നടന്നു. ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ നിന്നും 85 ഓളം രക്തദാതാക്കൾ ക്യാമ്പിൽ എത്തി രക്തം നൽകി.

മൈത്രി പ്രസിഡന്റ് സലിം തയ്യിൽ അധ്യക്ഷത വഹിച്ച ചടങ്ങ് കെ.ടി. സലിം ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം ആശംസിച്ചു. മൈത്രി രക്ഷാധികാരി ഷിബു പത്തനംതിട്ട, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ഇ. രാജീവ്, സാമൂഹിക പ്രവർത്തകരായ ഫസലു ഹഖ്, മജീദ് തണൽ, മൻഷീർ, സ്റ്റീവുസൺ, മുസ്തഫ പട്ടാമ്പി, ഗഫൂർ മൂക്കുതലഎന്നിവർ അഭിനന്ദനങ്ങൾ സന്ദേശങ്ങൾ കൈമാറി.

ചീഫ് കോർഡിനേറ്റർ സുനിൽ ബാബു, വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ജോയിന്റ് സെക്രട്ടറി ഷബീർ, ചാരിറ്റി കൺവീനർ അൻവർ ശൂരനാട്, മെമ്പർഷിപ്പ് കൺവീനർ അബ്ദുൽ സലീം, സഹ കൺവീനർമാരായ റജബുദ്ദീൻ, നവാസ് കുണ്ടറ, എക്സിക്യൂട്ടീവ് അംഗങ്ങളായ അൻസാർ തേവലക്കര, അജാസ്, ഷിറോസ്, നിസാം, നൗഷാദ് തയ്യിൽ മൈത്രി അംഗം ജമാൽ കോയിവിള എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. മൈത്രിയുടെ ട്രഷറർ അബ്ദുൽ ബാരി നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsBlood Donation CampBahrain News
News Summary - Blood donation camp organized
Next Story