രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsസെന്റ് തോമസ് ഓര്ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലോകരക്തദാന ദിനത്തോടനുബന്ധിച്ച് സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടത്തിയ രക്തദാന ക്യാമ്പിൽനിന്ന്
മനാമ: ബഹ്റൈന് സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലോകരക്തദാന ദിനത്തോടനുബന്ധിച്ച് സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ ‘സിംപോണിയ '25’ എന്ന പേരിൽ നടത്തി.
26ാമത് രക്തദാന ക്യാമ്പിന് യുവജന പ്രസ്ഥാനം പ്രസിഡന്റ് ഫാ. ജേക്കബ് തോമസ്, വൈസ് പ്രസിഡന്റ് ഫാ. തോമസ് കുട്ടി പി.എൻ, ലേ. വൈസ് പ്രസിഡന്റ് റിനി മോൻസി, സെക്രട്ടറി ബോണി മുളപ്പാംപള്ളിൽ, ട്രഷറർ ജേക്കബ് ജോൺ, കോ ഓഡിനേറ്റർ ജോ വർഗീസ് എന്നിവർ നേതൃത്വം നൽകി.
കത്തീഡ്രൽ ട്രസ്റ്റി സജി ജോർജ്, കത്തീഡ്രൽ സെക്രട്ടറി ബിനു എം. ഈപ്പൻ എന്നിവർ സന്നിഹിതരായിരുന്നു. ക്യാമ്പിൽ 150ൽപരം അംഗങ്ങൾ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

