രക്തദാന ക്യാമ്പ് നടത്തി
text_fieldsബഹ്റൈൻ സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോസ് കത്തീഡ്രലിന്റെ നേത്യത്വത്തില്‍ നടത്തിവരുന്ന രക്ത ദാന ക്യാമ്പില്‍ നിന്ന്
മനാമ: നിലവിലെ സാഹചര്യത്തിൽ നിരവധി ആളുകൾക്ക് രക്തം ആവശ്യമായി വരുന്നു എന്ന വിവരം സൽമാനിയ ഹോസ്പ്പിറ്റൽ അധികൃതരിൽ നിന്നും ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ബഹ്റൈൻ സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോസ് കത്തീഡ്രലിന്റെ നേത്യത്വത്തില്‍ രക്ത ദാന ക്യാമ്പ് നടത്തിവരുന്നു.
നമ്മുക്ക് അന്നം തരുന്ന രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍, ആ രാജ്യത്തിന് വേണ്ടി ഇടവകാംഗങ്ങള്‍ ഒത്തൊരുമയോടുകൂടി രക്ത ദാനത്തിലൂടെ തങ്ങളാലാവുന്ന സഹായത്തിന് തയ്യാറായിരിക്കുന്നത് എന്നും, ഇടവകയുടെ യൂത്ത് വിങ് ആയ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാന അംഗങ്ങള്‍ ഈ രക്ത ദാന ക്യാമ്പിന്‍റെ മുഴുവന്‍ സമയ പ്രവര്‍ത്തകരായി ഉണ്ടന്നും കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി റവ. ഫാദര്‍ തോമസു കുട്ടി പി. എന്‍, ട്രസ്റ്റി ജോണ്‍ കെ. പി., സെക്രട്ടറി എബി കുരുവിള എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

