വിശ്വകല രക്തദാന ക്യാമ്പ് നടത്തി
text_fieldsവിശ്വകല സാംസ്കാരികവേദി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മനാമ: ‘ഒരു തുള്ളി രക്തത്തിന് ഒരു ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ അതൊരു പുണ്യമാണ്’ എന്ന സന്ദേശവുമായി വിശ്വകലയുടെ ഇരുപതാം വാർഷികത്തിൽ സൽമാനിയ ആശുപത്രിയുമായി സഹകരിച്ച് വിശ്വകല സാംസ്കാരിക വേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സംഘടനയുടെ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ ഏഴിന് തുടങ്ങിയ ക്യാമ്പ് ഉച്ചക്ക് ഒന്നിന് അവസാനിച്ചു. നൂറോളം പേർ ക്യാമ്പിന്റെ ഭാഗമായി. ക്യാമ്പുമായി സഹകരിച്ച സൽമാനിയ ഹോസ്പിറ്റൽ സ്റ്റാഫുകൾക്കും പങ്കെടുത്തവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു. രക്തദാനം ചെയ്തവർക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്തു.