കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം രക്തദാന ക്യാമ്പ്
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം രക്തദാന ക്യാമ്പിൽനിന്ന്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച സ്നേഹസ്പർശം 15ാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.
90ൽപരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് കെ.പി.എ പ്രസിഡന്റ് അനോജ് ഉദ്ഘാടനം ചെയ്തു. ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ ട്രഷറർ സുജേഷ് സ്വാഗതവും ബ്ലഡ് ഡൊണേഷൻ കൺവീനർ വി.എം. പ്രമോദ് നന്ദിയും പറഞ്ഞു.
44 തവണ രക്തദാനം നടത്തിയ ശൈലേഷിനെ ചടങ്ങിൽ ആദരിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള കുഞ്ഞു മുഹമ്മദ്, സെക്രട്ടറി അനിൽകുമാർ, ബ്ലഡ് ഡൊണേഷൻ കൺവീനർ നവാസ്, ഏരിയ കോഓഡിനേറ്റർ പ്രദീപ് എന്നിവർ ആശംസകൾ അറിയിച്ചു. കെ.പി.എ സെൻട്രൽ, ഡിസ്ട്രിക് കമ്മിറ്റി അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.
ഹമദ് ടൗൺ ഏരിയ സെക്രട്ടറി റാഫി പരവൂർ, ജോയന്റ് സെക്രട്ടറി ബിനിത അജിത്, വൈസ് പ്രസിഡന്റ് വിനോദ് പരവൂർ, ഏരിയ എക്സിക്യൂട്ടിവ്സ് രജിത്, സജികുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

